Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍

യാചകര്‍ക്ക് പണം നല്‍കിയാല്‍ ഇനി കേസ്: ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്

16 DECEMBER 2024 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്ക് എതിരെ കേസെടുക്കാനുള്ള നീക്കം. യാചകരെ നിരത്തുകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ വേണ്ടിയിട്ടാണ് ഇന്‍ഡോറിലെ പുതിയ തീരുമാനം. പുതുവത്സരം മുതല്‍ ഇത്തരത്തില്‍ കേസെടുത്ത് തുടങ്ങും എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. നടപടികള്‍ കടുപ്പിക്കുന്നതിന് മുന്നോടിയായി ഈമാസം അവസാനംവരെ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അതിനുശേഷമാകും ജനുവരി ഒന്നുമുതല്‍ കേസെടുക്കലിലേക്ക് കടക്കുക. യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജില്ലാ കളക്ടര്‍ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് കടുത്ത നടപടികള്‍ക്ക് ഇന്ദോറില്‍ തുടക്കം കുറിക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോര്‍, ലഖ്നൗ, മുംബൈ, നാഗ്പുര്‍, പട്ന, അഹമ്മദാബാദ് നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.

അതിനിടെ, യാചകരെ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പ്രോജക്ട് ഓഫീസര്‍ ദിനേശ് മിശ്ര പറയുന്നു. നല്ല വീട് സ്വന്തമായി ഉള്ളവരാണ് യാചകരില്‍ പലരും. ചിലരുടെ മക്കള്‍ ബാങ്കില്‍ ജോലിചെയ്യുന്നു. ഒരിക്കല്‍ ഒരു യാചകനില്‍നിന്ന് 29,000 രൂപ കണ്ടെത്തി. ചിലര്‍ പണം വായ്പനല്‍കി പലിശ വാങ്ങുന്നവരാണ്. ഒരിക്കല്‍ ഭിക്ഷാടക സംഘത്തിലെ കുട്ടികളെ രക്ഷപ്പെടുത്താനായി അധികൃതര്‍ എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് സംഘം ഹോട്ടലില്‍ താമസിക്കുന്നതാണ്.

ഇന്ദോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ഭിക്ഷാടനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നതെന്ന് മധ്യപ്രദേശ് സാമൂഹികക്ഷേമ മന്ത്രി നാരായണ്‍ സിങ് കുശ്വാഹ പറയുന്നു. യാചകര്‍ക്ക് സംഘടന താമസ സൗകര്യം നല്‍കുകയും തൊഴില്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ഭിക്ഷാടനത്തില്‍നിന്ന് ആളുകളെ മോചിപ്പിക്കാനുള്ള അക്ഷീണ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (6 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (16 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (31 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (41 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (53 minutes ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (1 hour ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends