സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി മലയാളിയായ പി.പി.മാധവന്‍ അന്തരിച്ചു

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി മലയാളിയായ പി.പി.മാധവന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ആശുപത്രിയില്‍ എത്തിയിരുന്നു. രാത്രി പ്രത്യേക വിമാനത്തില്‍ തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. തൃശൂര്‍ സ്വദേശിയായ പി.പി.മാധവന്‍ കഴിഞ്ഞ 45 വര്‍ഷമായി സോണിയയുടെ സന്തതസഹചാരി ആയിരുന്നു.
https://www.facebook.com/Malayalivartha
























