കണ്ണീര്‍ക്കാഴ്ചയായി.... ഭക്ഷണമുണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... ഭക്ഷണമുണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശിയായ സൂരജ് നാരായണ്‍ യാദവാണ് (19) മരിച്ചത്.
വര്‍ളിയിലെ ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കടയില്‍ ജോലി ചെയ്യുകയായിരുന്നു സൂരജ്.
മഞ്ചൂരിയനും ചെനീസ് ബേലും ഉണ്ടാക്കാനായി ഗ്രൈന്‍ഡറില്‍ മാവ് തയ്യാറാക്കുകയായിരുന്നു സൂരജ്. അതിനിടെ സൂരജിന്റെ ഷര്‍ട്ട് മെഷീനില്‍ കുടുങ്ങി. ഇത് പുറത്തെടുക്കാനായി ഗ്രൈന്‍ഡറിന്റെ ഉള്ളിലേക്ക് കൈകടത്തിയ സൂരജ് മെഷീനില്‍ കുടുങ്ങിപ്പോയി.
സൂരജിന് ഗ്രൈന്‍ഡറടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിചയം ഉണ്ടായിരുന്നില്ലെന്നും കടയുടമ പ്രത്യേകിച്ച് സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതെയാണ് യുവാവിനെ ജോലിയേല്‍പ്പിച്ചതെന്നും പൊലീസ് . സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ കേസെടുത്തു.
"https://www.facebook.com/Malayalivartha
























