എന്നോട് ക്ഷമിക്കൂ, നിങ്ങളോട് ചോദിക്കാതെ ഞാന്‍ ഒരു തെറ്റായ നടപടിയാണ് ചെയ്യുന്നത്: കാമുകനോട് ക്ഷമാപണം നടത്തി യവതിയുടെ ആത്മഹത്യ

കാമുകനോട് ക്ഷമാപണം നടത്തിയ ശേഷം ജീവനൊടുക്കി ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂര്‍ എന്ന 27 കാരിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പാലന്‍പുരില്‍ സഹോദരിക്കൊപ്പം താമസിച്ചിരുന്ന രാധ, ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയായിരുന്നു.
''എന്റെ സഹോദരി ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നു. ഞായറാഴ്ച രാത്രി പതിവുപോലെ അവള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. അത്താഴം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്ന് രാവിലെ ഞങ്ങള്‍ അവളെ മരിച്ച നിലയില്‍ കണ്ടെത്തി. ഞങ്ങള്‍ അവളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍ കണ്ടെത്തി. ഞങ്ങള്‍ എല്ലാം പൊലീസിനു കൈമാറി. അവള്‍ സംസാരിക്കുന്ന ആളെയാണ് ഞങ്ങള്‍ സംശയിക്കുന്നത്''- രാധയുടെ സഹോദരി അല്‍ക്ക പറഞ്ഞു. അജ്ഞാതനായ ഇയാളെ അറിയില്ലെന്ന് കാണിച്ചാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
യുവതി ആത്മഹത്യ ചെയ്തതിന്റെ കാരണവും വിഡിയോയില്‍ മാപ്പ് പറഞ്ഞതിന്റെ കാരണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റെക്കോര്‍ഡ് ചെയ്ത വിഡിയോ സന്ദേശത്തില്‍ രാധ കാമുകനോട് ഒരു ഫോട്ടോ ആവശ്യപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ അയാള്‍ ഫോട്ടോ അയച്ചിട്ടില്ല. റെക്കോര്‍ഡ് ചെയ്ത കോളില്‍ ഏഴു മണിക്ക് ഫോട്ടോ കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നോക്കൂവെന്നാണ് രാധ പറയുന്നത്.
''എന്നോട് ക്ഷമിക്കൂ. നിങ്ങളോട് ചോദിക്കാതെ ഞാന്‍ ഒരു തെറ്റായ നടപടിയാണ് ചെയ്യുന്നത്, സങ്കടപ്പെടരുത്. സന്തോഷമായി ജീവിക്കുക. ജീവിതം ആസ്വദിച്ച് വിവാഹം കഴിക്കുക. ഞാന്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത്. ഞാന്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷമുണ്ടെങ്കില്‍, എന്റെ ആത്മാവിന് സമാധാനം ലഭിക്കും'' - രാധ അവസാനമായി റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























