Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍

കൈകുഞ്ഞ് അബദ്ധത്തില്‍ ജനലിലൂടെ താഴേക്ക് വീണ സംഭവം: പിതാവിന് നാല് വര്‍ഷം തടവ് ശിക്ഷ

17 DECEMBER 2024 11:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

കൈകുഞ്ഞ് അബദ്ധത്തില്‍ ജനലിലൂടെ താഴേക്ക് വീണ് മരിച്ച സംഭവത്തില്‍ പിതാവിന് നാല് വര്‍ഷം തടവ്. ചൈനയിലെ സിന്‍ജിയാങ് ഉയ്ഗൂര്‍ പ്രവിശ്യലാണ് സംഭവമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവ സമയത്ത് പിതാവ് മദ്യ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആറാം നിലയിലെ ജനലില്‍ നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. ഉടന്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. സംഭവ ദിവസം വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ യുവാവ് ഭാര്യയെയും മകളെയും കൂട്ടി പുറത്തുപോയിരുന്നു. മദ്യപിച്ചാണ് യുവാവ് മടങ്ങിയെത്തിയത്.

വീട്ടിലെത്തിയ ശേഷം കരയുന്ന കുഞ്ഞിനെ യുവാവിനെ ഏല്‍പ്പിച്ചിട്ട് ഭാര്യ, വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ കുഞ്ഞ് കരഞ്ഞിട്ടും ഇയാള്‍ ശ്രദ്ധിക്കാത്തതിനെച്ചൊല്ലി ഭാര്യ ബഹളമുണ്ടാക്കി. ഇതോടെ യുവാവ് കുഞ്ഞിനെ കൈയില്‍ പിടിച്ചുകൊണ്ട് തിരികെ സംസാരിക്കാന്‍ തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ കൈയിലെടുത്ത് താലോലിച്ചുകൊണ്ട് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് പിന്നിലെ ജനലിലൂടെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ ഇരുവരും ഓടി താഴെയെത്തുകയും അച്ഛന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഭര്‍ത്താവ് ദിവസവും മദ്യപിക്കുമായിരുന്നെങ്കിലും കുഞ്ഞിനോട് എപ്പോഴും സ്‌നേഹമായിരുന്നുവെന്ന് ഭാര്യ കോടതിയില്‍ മൊഴി നല്‍കി.

എന്നാല്‍ വിചാരണയ്‌ക്കൊടുവില്‍ കുഞ്ഞിന്റെ മരണത്തിന് യുവാവ് ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നതും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതും ആശുപത്രിയില്‍ എത്തിച്ചതും കണക്കിലെടുത്ത് കൊലക്കുറ്റം ഒഴിവാക്കി. പകരം നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (6 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (16 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (31 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (41 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (53 minutes ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (1 hour ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends