പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം..വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും...

വളരെ ദുഖകരമായ വാർത്തയാണ് . പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. തിരക്കിൽ കുട്ടിയുടെ അമ്മ രേവതി (35) മരിച്ചതിനെ തുടർന്ന് നടൻ അല്ലു അർജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
നടന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ഒമ്പതു വയസുകാരന്‍ ശ്രീതേജ്. ഈ ആരാധന കാരണം തേജിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് പുഷ്പ എന്നായിരുന്നു. അല്ലു അര്‍ജുന്റെ പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ അതിനാല്‍ തേജിന്റെ കടുത്ത നിര്‍ബന്ധം മൂലമാണ് മാതാപിതാക്കളായ ഭാസ്‌ക്കറും രേവതിയും സഹോദരി ഏഴു വയസുകാരി സാന്‍വികയും എത്തിയത്.എന്നാല്‍ പ്രീമിയര്‍ ഷോയ്‌ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ശ്രീതേജിന്‍റെ അമ്മയുടെ ജീവന്‍ നഷ്ടമായിരുന്നു.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി രാത്രി 11 മണിക്ക് ആരാധകരുടെ വലിയ നിരതന്നെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിനു മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയറ്ററിലേക്കെത്തിയത്.നഗരത്തിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4ന് അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ടാണ് ദുരന്തമുണ്ടായത്. താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു.
ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. തിയറ്ററിന് പൊലീസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























