ബിഎസ്എഫ് ക്യാപിന് സമീപത്ത് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തി

പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് ക്യാപിന് സമീപത്ത് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തി. 1971ലെ യുദ്ധത്തിലേതെന്ന് വിലയിരുന്ന മോര്‍ട്ടാര്‍ ഷെല്ലാണ് കണ്ടെത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള കൂച്ച് ബിഹാറിലെ ദിന്‍ഹാറ്റയിലാണ് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തിയത്. ജിക്രി ഗ്രാമത്തില്‍ സാഹേബ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വയലില്‍ നിന്നാണ് ഷെല്‍ കണ്ടെത്തിയത്.
വിവരം അറിഞ്ഞതിന് പിന്നാലെ ബിഎസ്എഫ് സംഘം സ്ഥലത്ത് എത്തി സംഭവത്തിലെ ദുരൂഹത നീക്കുകയായിരുന്നു. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിനിടെ പതിച്ച ഷെല്‍ ആകാം ഇതെന്നാണ് ബിഎസ്എഫ് വിശദമാക്കുന്നത്. പൊട്ടാതിരുന്ന ഷെല്‍ കാലാന്തരത്തില്‍ മണ്ണിനടിയില്‍ ആയതാണെന്നാണ് നിരീക്ഷണം.
ബുധനാഴ്ച ജല്‍പൈഗുരിയില്‍ നിന്ന് ബോംബ് സ്‌ക്വാഡില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി ഷെല്‍ നിര്‍വീര്യമാക്കി. പ്രാദേശിക പൊലീസിന്റെ സഹായത്തോടെയായിരുന്നു ബോംബ് സ്‌ക്വാഡിന്റെ നീക്കം. ബിഎസ്എഫ് ക്യാപിന് സമീപത്തെ പാടത്താണ് ഷെല്‍ കണ്ടെത്തിയത്. ഹിതേന്‍ മോദക് എന്ന 70കാരനാണ് ഷെല്‍ കണ്ടെത്തിയത്.
1971 യുദ്ധകാലത്ത് എത്തിയതെന്ന് വിലയിരുത്തുന്ന 27 മോട്ടാര്‍ ഷെല്ലുകളാണ് ത്രിപുരയിലെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ജൂലൈ മാസത്തില്‍ കണ്ടെത്തിയത്. തൊഴിലാളികള്‍ കിണര്‍ കുഴിക്കുന്നതിനിടയിലാണ് ത്രിപുരയില്‍ ഷെല്ലുകള്‍ കണ്ടെത്തിയത്. തുടക്കത്തില്‍ 12 ഷെല്ലുകളും പിന്നീട് നടന്ന ഖനനത്തില്‍ 15 ഷെല്ലുകള്‍ കൂടി കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























