മുംബൈ കടല്‍ത്തീരത്ത് 110 പേരുമായി പോയ യാത്രാബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറി.... 13 മരണം

മുംബൈ കടല്‍ത്തീരത്ത് 110 പേരുമായി പോയ യാത്രാബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറി. 13 മരണം സ്ഥിരീകരിച്ചു. മൂന്നുപേരുടെ നില ഗുരുതരം. 94 പേരെ രക്ഷപ്പെടുത്തി.
മുംബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫന്റ ദ്വീപിലേക്ക് പോയ നീല്‍ കമല്‍ ബോട്ടിലാണ് എഞ്ചിന്‍ ട്രയല്‍ നടത്തിയിരുന്ന നാവികസേനയുടെ സ്പീഡ്ബോട്ട് ഇടിച്ചുകയറിയത്.
സ്പീഡ്ബോട്ടില്‍ അഞ്ചുപേരുണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ നാവികസേന ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ബോട്ട് മുങ്ങിയതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് കൂട്ടിയിടിയാണെന്ന് വ്യക്തമായത്.
അപകട സമയത്തെ ദൃശ്യം പുറത്തുവന്നു. മുങ്ങിയ യാത്രബോട്ടില്‍ നിന്ന് ആളുകളെ നാവികസേനയും കോസ്റ്റ്ഗാര്‍ഡും മുംബൈ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. തുറമുഖ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























