ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു....

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന കദ്ദര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുകയും സൈന്യം പ്രതിരോധിക്കുകയും ചെയ്തു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























