നാഗാലാൻഡിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

നാഗാലാൻഡ് ഭൂചലനം വ്യാഴാഴ്ച നാഗാലാൻഡിലെ ചുമൗകെദിമയിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.22നാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.അക്ഷാംശം 25.73 N, രേഖാംശം 93.95 E എന്നിവയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
പസഫിക് ദ്വീപ് രാജ്യമായ വാനുവാറ്റുവിൽ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ 14 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ പോർട്ട് വിലയിലായിരുന്നു റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഫ്രഞ്ച്, യു.എസ് എംബസികളടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുന്നു. പലയിടത്തും വൈദ്യുതി, ഇന്റർനെറ്റ് സേവനം തടസപ്പെട്ടു.
https://www.facebook.com/Malayalivartha
























