Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍

വീണ്ടും വിജയ് മല്യ വാര്‍ത്തയാകുന്നു: വിജയ് മല്യക്ക് പിറന്നാള്‍ ആശംസയുമായി ലളിത് മോദി; നമ്മള്‍ ഇരുവരും സ്വന്തം രാജ്യത്തിനുവേണ്ടി പ്രയത്‌നിച്ചിട്ടും തെറ്റിദ്ധരിക്കപ്പെട്ടവരായിയെന്ന് എന്ന് മറുപടി

19 DECEMBER 2024 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് എക്‌സില്‍ പിറന്നാള്‍ ആശംസയുമായി മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചെയര്‍മാന്‍ ലളിത് മോദി. ഇതിന് മല്യ നല്‍കിയ മറുപടി ട്വീറ്റ് ക്ഷണനേരംകൊണ്ട് വൈറലുമായി. ഇന്ന് 69-ാം ജന്മദിനം ആഘോഷിക്കുന്ന മല്യക്ക് പിറന്നാള്‍ ആശംസിച്ചതിനൊപ്പം ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകുമെന്നും ഈ സമയവും കടന്നുപോകുമെന്നു പറഞ്ഞ മോദി, ഇനിയുള്ള വര്‍ഷം നിങ്ങളുടേതാകുമെന്നും സ്‌നേഹവും പുഞ്ചരിയും നിറയുമെന്നും ട്വീറ്റിലെഴുതി. ഇതിനു നന്ദി പറഞ്ഞ വിജയ് മല്യ, ''പ്രിയപ്പെട്ട സുഹൃത്തേ, നമ്മള്‍ ഇരുവരും സ്വന്തം രാജ്യത്തിനുവേണ്ടി പ്രയത്‌നിച്ചിട്ടും തെറ്റിദ്ധരിക്കപ്പെട്ടവരായി'' എന്ന് മറുപടിയിട്ടു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ഐപിഎല്ലിന്റെ ചെയര്‍മാനായിരുന്നു ലളിത് മോദി. എന്നാല്‍, പണം തിരിമറി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹവും വിദേശത്തേക്ക് കടന്നു. 2009ലെ ഐപിഎല്ലിന് മുമ്പായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് വിദേശനാണയ വിനിമയ ചട്ടം (ഫെമ ലംഘിച്ചും റിസര്‍വ് ബാങ്കിന്റെ അനുമതി ഇല്ലാതെയും 243.45 കോടി രൂപ നല്‍കിയതായിരുന്നു ആരോപണങ്ങള്‍ക്ക് ഇടയാക്കിയത്. 2010ലാണ് മോദി ലണ്ടനിലേക്ക് കടന്നത്. അദ്ദേഹത്തിനെതിരെയും ഇ.ഡിയുടെ അന്വേഷണം നടക്കുന്നുണ്ട്.

വിജയ് മല്യ, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അനധികൃതമായി വായ്പയെടുത്ത് തിരിമറി നടത്തിയശേഷം വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി, അദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സി തുടങ്ങിയവരുടെ 22,280 കോടി രൂപയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടിയെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 6,203 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടാനായിരുന്നു ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍ ഇ.ഡിയും ബാങ്കുകളും ചേര്‍ന്ന് തന്റെ ആസ്തിയില്‍ നിന്ന് 14,131.60 കോടി രൂപ കണ്ടുകെട്ടി. എന്നിട്ടും താന്‍ സാമ്പത്തിക കുറ്റവാളി (economic offender) ആകുന്നത് എങ്ങനെയെന്ന് മല്യ എക്‌സില്‍ ചോദിച്ചു. 1,200 കോടി രൂപ പലിശയടക്കം 6,203 കോടി രൂപ കണ്ടുകെട്ടാനായിരുന്നു ഉത്തരവ്. അതിന്റെ ഇരട്ടിയിലേറെ തുക കണ്ടുകെട്ടിയതിനെ ഇ.ഡിയും ബാങ്കുകളും എങ്ങനെയാണ് ന്യായീകരിക്കുക? തനിക്ക് നീതി വേണമെന്നും അതിനായി ശ്രമിക്കുമെന്നും മല്യ പറഞ്ഞു.

മല്യയില്‍ നിന്ന് 14,131.6 കോടി രൂപയും നീരവ് മോദിയില്‍ നിന്ന് 1,052.58 കോടി രൂപയും ചോക്‌സിയില്‍ നിന്ന് 2,565.90 കോടി രൂപയും മതിക്കുന്ന ആസ്തികള്‍ കണ്ടുകെട്ടിയെന്നാണ് നിര്‍മല ലോക്‌സഭയില്‍ പറഞ്ഞത്. പണംതിരിമറി തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) മൊത്തം 22,280 കോടി രൂപയുടെ ആസ്തികളാണ് ഇ.ഡി കണ്ടുകെട്ടിയത്. എസ്ആര്‍എസ് ഗ്രൂപ്പ്, റോസ് വാലി തുടങ്ങിയ കമ്പനികളുടെ ആസ്തികളും ഇതിലുണ്ട്. ഈ ആസ്തികള്‍ വൈകാതെ ലേലം ചെയ്യും.

 

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പയായി ജാമ്യം (ഗ്യാരന്റി) നിന്നതല്ലാതെ താന്‍ നയാ പൈസ വായ്പ എടുത്തിട്ടില്ലെന്ന് വിജയ് മല്യ പറഞ്ഞു. തനിക്കെതിരെ സിബിഐ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാരും വിമര്‍ശകരും പറയുന്നത്. ''ഞാന്‍ ഒരു രൂപ പോലും വായ്പ എടുക്കുകയോ കട്ടിട്ടോ ഇല്ല. എന്നാല്‍, കിങ്ഫിഷറിന് വായ്പയ്ക്കായി ജാമ്യം നിന്നിട്ടുണ്ട്''.

സിബിഐയും 900 കോടി രൂപ വായ്പ തന്ന ഐഡിബിഐ ബാങ്ക് ഉദ്യോഗസ്ഥരും തന്നെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ്. ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റിയും ഡയറക്ടര്‍ ബോര്‍ഡുമാണ് വായ്പ തന്നത്. അത് പലിശയടക്കം പൂര്‍ണമായി തിരിച്ചടച്ചു. 9 വര്‍ഷം കഴിഞ്ഞിട്ടും തനിക്കെതിരെ തട്ടിപ്പിന് തെളിവ് കണ്ടെത്താനായിട്ടില്ല. പണം തിരിമറി നടത്തിയതിനും തെളിവില്ലെന്ന് മല്യ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (7 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (17 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (32 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (42 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (54 minutes ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (2 hours ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends