Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആം ആജദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ അപായപ്പെടുത്താന്‍ ആരാണ് നീക്കം നടത്തുന്നത്? ആം ആദ്മി പ്രസ്ഥാനത്തെയും ഇല്ലായ്മപ്പെടുത്താനുള്ള നീക്കം.. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയാണ് ആശങ്ക പുറത്തുവിട്ടിരിക്കുന്നത്...

27 JANUARY 2025 03:15 PM IST
മലയാളി വാര്‍ത്ത

ആം ആജദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ അപായപ്പെടുത്താന്‍ ആരാണ് നീക്കം നടത്തുന്നത്? ബിജെപിയുടെ കണ്ണിലെ കരടായ കേജരിവാളിനെയും ഇദ്ദേഹം നേതൃത്വം നല്‍കുന്ന ആം ആദ്മി പ്രസ്ഥാനത്തെയും ഇല്ലായ്മപ്പെടുത്താനുള്ള നീക്കം അണിയറിയില്‍ നടക്കുന്നതായി   ഡല്‍ഹി മുഖ്യമന്ത്രി അതിഷിയാണ് ആശങ്ക പുറത്തുവിട്ടിരിക്കുന്നത്.ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി സംസ്ഥാനം തൂത്തുവാരിയതില്‍ നിന്ന് ഏറെ വ്യത്യസ്മാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാഹചര്യം.

 

നിയമസഭാ തെരഞ്ഞടുപ്പില്‍ മൂന്നാമൂഴവും ആം ആദ്മി അധികാരത്തിലെത്തുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് അരവിന്ദ് കേജരിവാളിനെ അപായപ്പെടുത്താനുളള ഗൂഢാലോചന ശക്തമായിരിക്കുന്നതെന്ന് അതിഷി ആരോപിക്കുന്നു.നാലു മാസം ജയലില്‍ അടച്ചതിനു  പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അതിഷി പറയുന്നു.കേജ്രിവാളിനു പഞ്ചാബ് പൊലീസ് നല്‍കിയിരുന്ന കനത്ത സുരക്ഷ പുനസ്ഥാപിക്കണമെന്നും ഏതു നിമിഷവും കേജരിവാള്‍ വധിക്കപ്പെടാമെന്നും അതിഷി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 24ന് ഡല്‍ഹി വികാസ്പുരിയില്‍  ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നില്‍വച്ച് കേജരിവാള്‍ ആക്രമിക്കപ്പെട്ടിരുന്നു.  മാള്‍വിയ നഗറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ നവംബര്‍ 30ന് അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടിരുന്നു. അന്നുണ്ടായ ആക്രമണം തടയാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ ഡല്‍ഹി പൊലീസ് തയാറായില്ല.അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസില്‍ വിശ്വാസമില്ലെന്നും കേജ്രിവാളിന്റെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നും അതിഷി ആവര്‍ത്തിച്ചിരിക്കുന്നു.

 

അതേ സമയം തെരഞ്ഞെടുപ്പു പ്രചാരണം അവസാന ആഴ്ചയിലെത്തുമ്പോള്‍ ഡല്‍ഹിയില്‍ ബിജെപിയുടെ ജനപിന്തുണ ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.  കേവലഭൂരിപക്ഷത്തോടെ അരവിന്ദ് കേജരിവാള്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അതിശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്. എന്നാല്‍ അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിയാകണമെന്നാണ് തലസ്ഥാനവാസികളായ 60 ശതമാനം വോട്ടര്‍മാരും താല്‍പര്യപ്പെടുന്നത്.

 

അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി സീറ്റിലാണ് മത്സരിക്കുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളാണ് കേജരിവാളിന്റെ  എതിരാളികള്‍.ബി.ജെ.പി സ്ഥാനാര്‍ഥിയായി സാഹിബ് സിംഗ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിനായി ഷീല ദീക്ഷിതിന്റെ  മകന്‍ സന്ദീപ് ദീക്ഷിതും ന്യൂഡല്‍ഹി സീറ്റില്‍ മത്സരിക്കുന്നു. എന്നാല്‍ കേജരിവാളിനു മുന്നില്‍ ഇരു സ്ഥാനാര്‍ഥികളും അതിശക്തന്‍മാരല്ലെന്നും ഇരുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കേജരിവാള്‍ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും.15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കടുത്ത തിരിച്ചടിയാണുണ്ടായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍പോലുംവിജയിക്കാനായില്ല. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകള്‍ നേടി ആം ആദ്മി ആധിപത്യം സ്ഥാപിച്ചപ്പോള്‍ ബി.ജെ.പിക്ക് എട്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെയുള്ള

 

ഉന്നത ബിജെപി നേതാക്കള്‍ പ്രചാരണത്തിലിറങ്ങിയിട്ടും ആം ആദ്മിയുടെ ജന്‍പിന്തുണ തടയാന്‍ സാധിച്ചിട്ടില്ല.സൗജന്യ വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം തുടങ്ങിയ വിജയകരമായ പദ്ധതികള്‍ രാജ്യതലസ്ഥാനത്ത് ആംആദ്മി നടപ്പിലാക്കിയെന്നും ഇനിയും ഇത്തരം സേവനങ്ങള്‍ തുടരുമെന്നും ആം ആദ്മി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (9 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (26 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

Malayali Vartha Recommends