കണ്ണീര്‍ക്കാഴ്ചയായി.... ഒറീസയിലെ മാല്‍കന്‍ ഗിരിയിലെ വനത്തില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി...

കണ്ണീര്‍ക്കാഴ്ചയായി.... ഒറീസയിലെ മാല്‍കന്‍ ഗിരിയിലെ വനത്തില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി... സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്.
രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ഒറീസയിലെ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു.
വ്യാഴാഴ്ച സ്‌കൂള്‍ വിട്ട് പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. കാണാതായ രണ്ട് പേര്‍ക്കുമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാട്ടില്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha


























