എംടിയ്‌ക്കൊപ്പമുള്ള ഓര്‍മകളുമായി സുരേഷ്‌ഗോപി... എംടി വാസുദേവന്‍ നായരുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

എംടിയ്‌ക്കൊപ്പമുള്ള ഓര്‍മകളുമായി സുരേഷ്‌ഗോപി... എംടി വാസുദേവന്‍ നായരുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത്.
എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്‌ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവെച്ചു. വടക്കന്‍ വീരഗാഥയുടെ ഓര്‍മ്മകളും തിരക്കഥയുടെ പ്രസക്തിയും പങ്കുവെച്ച സുരേഷ് ഗോപി മലയാളത്തിന്റെ കലാമഹത്വമാണ് എംടി എന്ന് അനുസ്മരിച്ചു.
വടക്കന്‍ വീരഗാഥ പോലുള്ള തിരക്കഥകളില്‍ അദ്ദേഹത്തിന്റെ മാജിക് കാണാവുന്നതാണ്. മനുഷ്യ മനസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ആഴത്തില്‍ സ്പര്‍ശിച്ചിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകള്‍ അശ്വതിയോടും 15 മിനുട്ടോളം സുരേഷ് ഗോപി സംസാരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























