പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് -യു.എസ് സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടും... ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച വ്യാഴാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് - യു.എസ് സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടും... വൈകുന്നേരം പാരീസില്‍ എത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും. നാളെ എ.ഐ ഉച്ചകോടിയില്‍ പങ്കെടുക്കും. മാക്രോണുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയേക്കും.
റാഫേല്‍ യുദ്ധവിമാനം, സ്‌കോര്‍പിയോണ്‍ അന്തര്‍വാഹിനി ഇടപാടുകള്‍ ചര്‍ച്ചയുടെ ഭാഗമാകും. സുപ്രധാന പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷ. 12ന് രാവിലെ ഇരു നേതാക്കളും തെക്കന്‍ ഫ്രാന്‍സിലെ മാര്‍സെയിലേക്ക് തിരിക്കും. അവിടെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യും. പ്രശസ്തമായ മാര്‍സെയില്‍ യുദ്ധസ്മാരകവും മോദി സന്ദര്‍ശിക്കുന്നതാണ്.ഒന്നാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷിത്വം വഹിച്ച ഇന്ത്യക്കാര്‍ക്ക് ആദരം അര്‍പ്പിക്കും.
ഇന്ത്യ പങ്കാളിയായ, അന്താരാഷ്ട്ര തെര്‍മോ ന്യൂക്ലിയര്‍ പരീക്ഷണ റിയാക്ടറും മോദി സന്ദര്‍ശിക്കുന്നതാണ്. 12,13 തീയതികളില്‍ യു.എസ് സന്ദര്‍ശിക്കുന്ന മോദി ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
"
https://www.facebook.com/Malayalivartha


























