രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മഹാകുംഭമേള ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രയാഗ്രാജിലെത്തും....മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തും, വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തി

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മഹാകുംഭമേള ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രയാഗ്രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതാണ്. എട്ടു മണിക്കൂറോളം പ്രയാഗ്രാജില്‍ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രയാഗ്രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുന്‍പ് കുംഭമേളയില്‍ സ്നാനം നടത്തിയിരുന്നു. പൗഷ് പൗര്‍ണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുന്നത്.
"
https://www.facebook.com/Malayalivartha


























