ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു...

ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാവിലെ പത്തേമുക്കാലോടെയായിരുന്നു രാഷ്ട്രപതി മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലെത്തിയത്. തുടര്‍ന്നായിരുന്നു സ്‌നാനം. നദിയില്‍ മൂന്നു തവണ രാഷ്ട്രപതി മുങ്ങിനിവര്‍ന്നു.
സ്‌നാനത്തിനു ശേഷം പൂജയില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി അക്ഷവ്യത്, ഹനുമാന്‍ മന്ദിര്‍ എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷം ഡിജിറ്റല്‍ കുംഭ് അനുഭവ് സെന്ററില്‍ സന്ദര്‍ശനവും നടത്തും. സന്ദര്‍ശനത്തോട് അനുബന്ധിച്ചു വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രയാഗ്രാജിലും ത്രിവേണി സംഗമത്തിലും ഒരുക്കിയിട്ടുള്ളത്.
പൗഷ് പൗര്‍ണമിയായ ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് ആണ് സമാപിക്കുക.
https://www.facebook.com/Malayalivartha


























