വയനാട് സ്വദേശിയായ കച്ചവടക്കാരന്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിര്യാതനായി

വയനാട് സ്വദേശിയായ കച്ചവടക്കാരന്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിര്യാതനായി. വയനാട് കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശി അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. വര്‍ഷങ്ങളായി ബംഗളൂരു കുമാര സ്വാമി ലേഔട്ടില്‍ സ്വന്തമായി ചായക്കട നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങര്‍ സെന്ററില്‍ കെ.എം.സിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.
ഭാര്യ: മുബീന്‍ താജ്. മക്കള്‍: അബ്ദുല്‍ മനാഫ്, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഖൈഫ്. ഖബറടക്കം മില്ലുമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
https://www.facebook.com/Malayalivartha


























