ബംഗളൂരുവില്‍ ആകാശ വിസ്മയം...ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ, പ്രതിരോധ പ്രദര്‍ശനമായ എയ്റോ യെലഹങ്കയിലെ വ്യോമസേനാ താവളത്തില്‍ ആരംഭിച്ചു

ബംഗളൂരുവില്‍ ആകാശ വിസ്മയം...ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ, പ്രതിരോധ പ്രദര്‍ശനമായ എയ്റോ യെലഹങ്കയിലെ വ്യോമസേനാ താവളത്തില്‍ ആരംഭിച്ചു.
അഞ്ചുദിവസം നീളുന്ന പ്രദര്‍ശനം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. എയ്റോ ഇന്ത്യയുടെ 15-ാം പതിപ്പില്‍ അന്താരാഷ്ട്ര എയ്റോസ്പേസ് കമ്പനികള്‍ അത്യാധുനിക ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. യു.എസ്, റഷ്യന്‍ അഞ്ചാം തലമുറ പോര്‍വിമാനങ്ങളുമുണ്ട്. ലോകത്തെ പ്രമുഖ പ്രതിരോധ ഉത്പന്ന കമ്പനികളുടെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയുടെ വ്യോമ വൈദഗ്ദ്ധ്യവും തദ്ദേശീയമായ കണ്ടുപിടിത്തങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ് എന്നിവയുടെ വിളംബരം കൂടിയാണ് പ്രദര്‍ശനം.
ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, വ്യോമസേനാ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, പ്രതിരോധ വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാഡമികസമൂഹം തുടങ്ങിയവരുടെ പങ്കാളിത്തം പ്രദര്‍ശനത്തിലുണ്ട്.
"
https://www.facebook.com/Malayalivartha


























