വിശ്വാസം അതാണല്ലോ എല്ലാം... പ്രയാഗ്രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിഅംബാനി കുടുംബത്തിലെ 4 തലമുറയും ഒത്തൊരുമിച്ച്

പ്രയാഗ്‌രാജിലെ മഹാ കുംഭമേള വളരെ ശ്രദ്ധ നേടുകയാണ്. അതിനിടെ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും. മുകേഷ് അംബാനിയും അമ്മ കൊകിലാബെനും മക്കളായ ആകാശും അനന്തും മരുമക്കളായ ശ്ലോകയും രാധികയും കൊച്ചുമക്കളായ പൃഥ്വിയും വേദയും സഹോദരിമാരായ ദീപ്തി സല്‍ഗോക്കറും നീന കോത്താരിയും ഒരുമിച്ചാണ് ചൊവ്വാഴ്ച്ച സ്നാനം ചെയ്തത്.
അംബാനി കുടുംബത്തിലെ നാല് തലമുറയില്‍ പെട്ടവരാണ് ഒരുമിച്ച് പ്രയാഗ് രാജില്‍ പുണ്യസ്നാനം നടത്തിയത്. അംബാനിയുടെ അമ്മായിയമ്മ പൂനംബെന്‍ ദലാലും സഹോദരി ഭര്‍ത്താവിന്റെ സഹോദരി മംമ്താബെന്‍ ദലാലും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനത്ത് ലക്ഷക്കണക്കിന് ഭക്തരോടൊപ്പം അംബാനി കുടുംബത്തിലെ നാല് തലമുറയും ആത്മീയ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു.
നിരഞ്ജനി അഖാഡയിലെ സ്വാമി കൈലാസാനന്ദ് ഗിരിജി മഹാരാജ് ഗംഗാപൂജ നടത്തി. അതിനുശേഷം, അംബാനി പര്‍മാര്‍ഥ് നികേതന്‍ ആശ്രമത്തിലെ സ്വാമി ചിദ്ദാനന്ദ് സരസ്വതി മഹാരാജിനെ കണ്ടു. ആശ്രമത്തില്‍ അംബാനി കുടുംബം മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, 'തീര്‍ഥ് യാത്രി സേവ' എന്ന സംരംഭത്തിലൂടെ മഹാകുംഭ് തീര്‍ഥാടകര്‍ക്ക് വ്യാപകമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കോടിക്കണക്കിന് ഭക്തരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായ മഹാകുംഭമേളയുടെ ഭാഗമാകാന്‍ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. അതില്‍ 11 സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്ക് ഈ കുംഭമേള ഒരിക്കലും മറക്കാനാകത്ത ഏറെ പ്രത്യേകത നിറഞ്ഞ ഒന്നായി മാറുന്നു. കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ച് സെന്‍ട്രല്‍ ആശുപത്രിയില്‍ ഇവര്‍ അടുത്ത തലമുറയ്ക്ക് ജന്മം നല്‍കി.
കുംഭമേളയുടെ ഭാഗമായി ക്രമീകരിച്ച 13 ആശുപത്രികളില്‍ ഒന്നായ സെന്‍ട്രല്‍ ആശുപത്രിയിലാണ് 11 കുഞ്ഞുങ്ങള്‍ പിറന്നത്. നാല് ഗൈനക്കോളജിസ്റ്റുകളുടെ സേവനമുള്ള ഈ ആശുപത്രിയില്‍ മാത്രമാണ് പ്രസവ സൗകര്യങ്ങളുള്ളത്. പ്രസവവേദന അനുഭവപ്പെടുന്ന സ്ത്രീകളെ ആംബുലന്‍സില്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് എത്തിക്കും. 105 ആംബുലന്‍സുകളാണ് കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 13നാണ് മഹാകുംഭമേള ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും ഡിസംബര്‍ മുതലേ ഇവിടേക്ക് ഭക്തര്‍ എത്തിയിരിന്നു. ഡിസംബര്‍ 29നാണ് ആദ്യത്തെ പ്രസവം സെന്‍ട്രല്‍ ആശുപത്രിയില്‍ നടന്നത്. കൗശംബിയില്‍നിന്നുള്ള സോനം (20) ജന്മം നല്‍കിയ കുഞ്ഞിന് കുംഭ് എന്നാണ് പേരിട്ടത്. കുംഭമേള നടക്കുന്ന പ്രദേശത്ത് ജോലിക്കായി എത്തിയതാണ് സോനവും ഭര്‍ത്താവ് രാജയും.
മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ ഒഴുകിയെത്തിയതോടെ പ്രയാഗ്രാജില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയില്‍ കുടുങ്ങിയതായാണു റിപ്പോര്‍ട്ട്. ആള്‍ത്തിരക്ക് കൂടിയതിനാല്‍ വെള്ളിയാഴ്ച വരെ പ്രയാഗ്‌രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
സംഗം റോഡില്‍ ഒച്ചിഴയും വേഗത്തിലാണു നൂറുകണക്കിനു വാഹനങ്ങള്‍ നീങ്ങുന്നത്. പ്രയാഗ്രാജിലേക്കു പോകുന്നവരുടെ വാഹനനിര 200 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഗതാഗതക്കുരുക്കായെന്നും മുന്നോട്ടു പോകാനാകുന്നില്ലെന്നും മധ്യപ്രദേശിലെ മൈഹര്‍ പൊലീസ് പറഞ്ഞു. പ്രയാഗ്രാജിലേക്ക് എത്താന്‍ 24 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടി വന്നെന്നു ഫരീദാബാദില്‍ നിന്നുള്ളവര്‍ പരാതിപ്പെട്ടു. 4 കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകളോളം വേണ്ടിവന്നെന്നു ജയ്പുരില്‍നിന്നുള്ള കുടുംബം പറഞ്ഞു. ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടെന്നും പരാതികളുയര്‍ന്നു.
ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതല്‍ ഇതുവരെ 43 കോടി ഭക്തരാണു സ്‌നാനത്തിനായി എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരും സ്‌നാനത്തില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha


























