നഗരങ്ങളിലെ പുറംപോക്ക് ഭൂമിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ തമിഴ്‌നാട്...

നഗരങ്ങളിലെ പുറംപോക്ക് ഭൂമിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ തമിഴ്‌നാട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
63 വര്‍ഷമായി തുടരുന്ന ഭൂപ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്. തര്‍ക്കഭൂമിയല്ലാത്ത പുറംപോക്കില്‍ കഴിയുന്ന 86,000 പേര്‍ക്ക് പട്ടയം ലഭ്യമായേക്കും.
ചെന്നൈ നഗരത്തില്‍ മാത്രം 29,100 പേര്‍ ഈ വിഭാഗത്തില്‍പെട്ട സ്ഥലത്തുണ്ട്. പാവപ്പെട്ടവരുടെ വളരെക്കാലമായുള്ള ആവശ്യമാണ് പരിഹരിച്ചത്.
്
അതേസമയം ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടു പോവുകയാണ് എം.കെ സ്റ്റാലിന്‍. വിജയ് ടി.വി.കെയുടെ ആദ്യസമ്മേളനം നടത്തിയ വില്ലുപുരത്തായിരുന്നു ആദ്യ ജനസമ്പര്‍ക്ക പരിപാടി. വിജയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനുവേണ്ടിയായിരുന്നു അത്. വില്ലുപുരത്ത് ജനങ്ങളുടെ ഇടയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു. കേന്ദ്ര ബഡ്ജറ്റിനു ശേഷം ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ജില്ലാകേന്ദ്രങ്ങളില്‍ അദ്ദേഹം സംസാരിക്കുന്നത്.
https://www.facebook.com/Malayalivartha


























