Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ പാര്‍ലമെന്റില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കും

12 FEBRUARY 2025 11:03 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ നാളെ പാര്‍ലമെന്റില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1961 ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ നിയമത്തില്‍ സുപ്രധാനമായ മാറ്റങ്ങളോടെയാണ് പുതിയ നിയമത്തിനുള്ള ബില്ല് അവതരിപ്പിക്കപ്പെടുന്നത്. ഇത് ഓരോ ഇന്ത്യാക്കാരന്റെയും ജീവിതത്തെ സ്വാധീനിക്കുന്നതാണ്.

12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കുന്നതായി ബജറ്റില്‍ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 23 അധ്യായങ്ങളിലായി 622 പേജുള്ള ബില്ലിന്റെ കരട്, എംപിമാര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെയാണ് ഇത് നിയമമാകുക. ആദായ നികുതി നിയമം 2025 എന്നായിരിക്കും അതിന് ശേഷം ഈ നിയമം അറിയപ്പെടുക. എങ്കിലും 2026 ഏപ്രില്‍ ഒന്ന് മുതലേ ഇത് പ്രാബല്യത്തില്‍ വരുകയുള്ളൂ.

298 സെഷനുകളുള്ള നിലവിലെ ആദായ നികുതി നിയമത്തിന് 800 ഓളം പേജുകളുണ്ട്. പുതിയ ബില്ലില്‍ സെഷനുകളുടെ എണ്ണം 536 ആയി ഉയര്‍ന്നിട്ടുണ്ട്. നേരത്തെയുള്ള 14 ഷെഡ്യൂളുകള്‍ക്ക് പകരം പുതിയ നിയമത്തില്‍ 16 ഷെഡ്യൂളുകളായിരിക്കും ഉണ്ടാവുക. അധ്യായങ്ങളുടെ എണ്ണം 23 ആയിത്തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഫിനാന്‍ഷ്യല്‍ ഇയര്‍, ആസസ്‌മെന്റ് ഇയര്‍ എന്നിവ ഒഴിവാക്കുന്ന പുതിയ നിയമത്തില്‍ ടാക്‌സ് ഇയര്‍ എന്ന ടേം ഉള്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. ഇത് നടപ്പായാല്‍ നിലവിലെ നിയമത്തില്‍ പറയുന്ന പ്രീവിയസ് ഇയര്‍ എന്ന പദം പുതിയ ബില്ലില്‍ ടാക്‌സ് ഇയര്‍ എന്നായിരിക്കും അറിയപ്പെടുക. അസസ്‌മെന്റ് ഇയര്‍ എന്ന പ്രയോഗം പാടെ ഒഴിവാക്കുകയും ചെയ്യും.

പുതിയ ആദായ നികുതി ബില്ലിന്റെ കരടില്‍ നേരത്തെ തന്നെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിരുന്നു. നിയമത്തിലെ ഭാഷാപരമായ പ്രയോഗങ്ങള്‍ എങ്ങനെ ലളിതമാക്കാം, ആശയക്കുഴപ്പങ്ങള്‍ എങ്ങനെ ഒഴിവാക്കാം, എന്നതിലെല്ലാം ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി. ആര്‍ക്കും എളുപ്പത്തില്‍ മനസിലാകുന്ന തരത്തിലാണ് പുതിയ നിയമമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നികുതി നിയമത്തിന്റെ ഉള്ളടക്കത്തില്‍ വലിയ മാറ്റങ്ങളില്ലാതെ, എന്നാല്‍ ലളിതവത്കരിച്ച പുതിയ ബില്ലാണ് നാളെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്.

ഉദ്യോഗസ്ഥ ഇടപെടലിലൂടെയുള്ള കാലതാമസം ഒഴിവാക്കാനും, പരാതി പരിഹാരം വേഗത്തില്‍ സാധ്യമാക്കാനും ആവശ്യമായ മാറ്റങ്ങള്‍ പുതിയ നിയമത്തിലുണ്ട് എന്നാണ് വിവരം. വിദേശ ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ട്. ഇതിനായി ജനറല്‍ ആന്റി-അവോയ്ഡന്‍സ് റൂള്‍ പുതിയ നിയമത്തില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നികുതി സ്ലാബുകളിലോ റിബേറ്റുകളിലോ മാറ്റം വരുത്തില്ല. എങ്കിലും പഴയ നികുതി വ്യവസ്ഥയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ഔദ്യോഗിക നികുതി വ്യവസ്ഥയായി പുതിയ നികുതി വ്യവസ്ഥ മാറും. അവതരണത്തിനു ശേഷം ബില്ല് പാര്‍ലമെന്റിലെ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കായി വിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (3 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (3 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (3 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (11 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (11 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (12 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (12 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (13 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (13 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (14 hours ago)

Malayali Vartha Recommends