മാഘ പൂര്‍ണിമ ദിനത്തില്‍ കുംഭമേളയില്‍ ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തത് രണ്ട് കോടിയിലധികം ഭക്തര്‍...

മാഘ പൂര്‍ണിമ ദിനത്തില്‍ കുംഭമേളയില്‍ ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തത് രണ്ട് കോടിയിലധികം ഭക്തര്‍. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിവരെയെത്തിയവരുടെ കണക്കാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലുള്ളത്. ട
ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച പുണ്യസ്‌നാനത്തിനായി കനത്ത സുരക്ഷയും പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിലെ തന്റെ ഔദ്യോഗിക വസതിയിലെ വാര്‍ റൂമില്‍ പുലര്‍ച്ചെ 4 മണി മുതല്‍ കുംഭമേളയില്‍ ഒരുക്കങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്തി.
വിശേഷ ദിനത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് ഭക്തരുടെ മേല്‍ പുഷ്പവൃഷ്ടിയും നടന്നു. മാഘ പൂര്‍ണിമയിലെ സ്‌നാനത്തോടെ, ഒരു മാസം നീണ്ടുനിന്ന കല്പവാസ് അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കല്പവാസികള്‍ മഹാകുംഭത്തില്‍ പങ്കെടുത്ത് മടങ്ങും
"
https://www.facebook.com/Malayalivartha


























