16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കും

16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
രാജാജി നഗര്‍ ഓറിയോണ്‍ മാളിലെ 11 സ്‌ക്രീനുകള്‍ക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ. അംബരീഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
60 രാജ്യങ്ങളില്‍ നിന്നായി വിവിധ വിഭാഗത്തില്‍പെടുന്ന 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.യു.എസ്.എ, യു.കെ, ജര്‍മനി, ഫ്രാന്‍സ്, സൗത്ത് കൊറിയ, പോളണ്ട്, ജോര്‍ജിയ, ബ്രസീല്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, ഇറാന്‍, അര്‍ജന്റീന, കാനഡ, ഡെന്‍മാര്‍ക്ക്, ഗ്രീസ്, റഷ്യ, ഫിലിപ്പീന്‍സ്, റുമേനിയ, ജപ്പാന്‍, സ്‌പെയിന്‍, ഇന്തോനേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവും.
യൂനിവേഴ്‌സല്‍ പീസ് ഇന്‍ ഡൈവേഴ്സിറ്റി എന്നതാണ് മേളയുടെ പ്രമേയം. സ്‌നേഹം, സമാധാനം, വിശ്വാസം, ഒത്തൊരുമ എന്നിവയിലൂന്നിയ ചിത്രങ്ങളും മേളയിലുണ്ടാവുകയും ചെയ്യും. സെമിനാറുകളും ശില്‍പശാലകളും ചര്‍ച്ചകളും ക്ലാസുകളും മേളയുടെ ഭാഗമായി നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























