അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്ത് പാക് സൈന്യം....

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്ത് പാക് സൈന്യം. നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് പ്രകോപനമുണ്ടായത്. ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി നല്‍കിയെന്ന് സൈനിക അധികൃതര്‍.
പാകിസ്താന്റെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൃത്യമായ കണക്കില്ലെങ്കിലും കനത്ത നാശത്തിനാണ് സാധ്യതയെന്ന് സൈനിക വൃത്തങ്ങള്‍ . സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2021ല്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയിരുന്നു.
എന്നാല്‍, അതിര്‍ത്തിയില്‍ സേനാ വിന്യാസം കുറച്ചിട്ടില്ല. 2021ന് ശേഷം അപൂര്‍വമായാണ് വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു ജവാന് പരിക്കേല്‍ക്കുകയുമുണ്ടായി.
"
https://www.facebook.com/Malayalivartha


























