പ്രശസ്ത നാടോടി ഗായികയും മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ പദ്മശ്രീ സുക്രി ബൊമ്മഗൗഡ അന്തരിച്ചു...

പ്രശസ്ത നാടോടി ഗായികയും മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ പദ്മശ്രീ സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ വീട്ടിലായിരുന്നു അന്ത്യമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.
ഉത്തര കന്നട ജില്ലയില്‍ അങ്കോള ബഡ്ജേരി നിവാസിയായ സുക്രി ബൊമ്മഗൗഡ 'സുക്രജ്ജി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഹലാക്കി നാടന്‍ പാട്ടുകള്‍ ആലപിച്ച് പ്രശസ്തയായി. നാടോടി പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി.
അയ്യായിരത്തോളം നാടന്‍പാട്ടുകള്‍ മനഃപാഠമായിരുന്നു. അങ്കോളയിലെ മദ്യവില്‍പ്പനക്കെതിരെ പൊതുപ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 2017ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 2006ല്‍ നദോജ അവാര്‍ഡ്, ജനപദ ശ്രീ തുടങ്ങിയ ബഹുമതികളും നേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























