ശത്രുക്കൾക്ക് ഒരു മുന്നറിയിപ്പ്.. ഇന്ത്യയ്ക്ക് എഫ്.35 യുദ്ധവിമാനം വില്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവന.. വാഗ്ദാനം ഇന്ത്യ സ്വീകരിക്കുകയാണെങ്കില്‍ എഫ്.35 സ്വന്തമാക്കുന്ന നാറ്റോയ്ക്ക് പുറത്തുള്ള ആദ്യ രാജ്യമായി ഇന്ത്യ മാറും..

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് പ്രഖ്യാപനം. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനം, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു സുപ്രധാന കൂടിക്കാഴ്ച.
എന്നാല്‍ ഇതൊന്നും ട്രംപ്-മോദി ചര്‍ച്ചകളെ ബാധിച്ചില്ല. അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് ട്രംപ് നിലപാട് എടുത്തു.ട്രംപിന്റെ രണ്ടാംവരവിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും ഉറ്റുനോക്കിയത്. കുടിയേറ്റ പ്രശ്‌നം, വ്യാപാര-പ്രതിരോധ കരാറുകൾ എന്നിവയെല്ലാം പ്രധാന ചര്‍ച്ചയായെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയ്ക്ക് എഫ്.35 യുദ്ധവിമാനം വില്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ്. ഇതോടെ പ്രതിരോധ മേഖലയില്‍ നിര്‍ണായക സഹകരണത്തിന് കൂടിയുള്ള വഴിയായി മോദി-ട്രംപ് കൂടിക്കാഴ്ച മാറുകയും ചെയ്തു.
.ഈവര്‍ഷം മുതല്‍ ഇന്ത്യയുമായുള്ള യുദ്ധോപകരണ ഇടപാട് വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ്എഫ്.35 വില്‍ക്കുന്ന കാര്യം ട്രംപ് ഇരുനേതാക്കളുടേയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ലോകത്ത് ഇന്നുള്ളതിലേറ്റവും മികച്ച അത്യാധുനിക യുദ്ധവിമാനങ്ങളിലൊന്നാണ് അമേരിക്കയുടെ എഫ്-35. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായ ഈ യുദ്ധവിമാനം ഇന്ന് സഖ്യകക്ഷികളും ഉപയോഗിക്കുന്നുണ്ട്. അമേരിക്കയുടെ എഫ്.35-ഉം റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57-ഉം ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ യെലഹങ്ക വ്യോമതവാളത്തില്‍ നടന്ന എയ്‌റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.
മൂന്ന് വേരിയന്റുകളിലാണ് എഫ്.35 യുദ്ധവിമാനങ്ങളുള്ളത്. എഫ്.35 എ ആണ് ആദ്യത്തേത്. ഇത് പരമ്പരാഗത രീതിയിലുള്ള നീളമേറിയ റണ്‍വേയില്‍നിന്ന് പറന്നുയരുന്നവയും ഇറങ്ങുന്നവയുമാണ്. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായ എഫ്.35 എയ്ക്ക് 80 ദശലക്ഷം ഡോളറാണ് വിലയുദ്ധവിമാനങ്ങളുടെ സവിശേഷതകൾക്ക് പുറമെ ഇവയുടെ പരിപാലനത്തിനും ചെലവ് ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിമാനങ്ങൾ സാമ്പത്തിക ചിലവ് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. അമേരിക്ക മാത്രം ഉപയോഗിക്കുന്നതല്ല എഫ്.35 യുദ്ധവിമാനങ്ങള്‍.
ഓസ്‌ട്രേലിയയ്ക്ക് 72 വിമാനങ്ങളുണ്ട്. ബ്രിട്ടനും ഇറ്റലിയും നോര്‍വെയുമെല്ലാം തങ്ങളുടെ യുദ്ധവിമാനങ്ങലുടെ കൂട്ടത്തിലേക്ക് എഫ്.35നേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ട്രംപിന്റെ വാഗ്ദാനം ഇന്ത്യ സ്വീകരിക്കുകയാണെങ്കില്‍ എഫ്.35 സ്വന്തമാക്കുന്ന നാറ്റോയ്ക്ക് പുറത്തുള്ള ആദ്യ രാജ്യമായി ഇന്ത്യ മാറും. ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന റഫേലിനൊപ്പം എഫ്.35 കൂടെ എത്തുമ്പോള്‍ രാജ്യത്തിന്‍റെ പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.ശത്രുക്കൾക്ക് ഉള്ള ഒരു മുന്നറിയിപ്പ് കൂടെയാണ് ഇപ്പോൾ ഇതിലൂടെ ഇന്ത്യയും പറഞ്ഞു വയ്ക്കുന്നത്
https://www.facebook.com/Malayalivartha


























