മൊണാലിസയ്ക്ക് വാലന്റൈന്‍സ് ഡേ സമ്മാനം നല്‍കി ബോബി ചെമ്മണ്ണൂര്‍

കുംഭമേളയിലൂടെ വൈറലായ മോനി ഭോസ്ലെ എന്ന മൊണാലിസയ്ക്ക് വാലന്റൈന്‍സ് ഡേ സമ്മാനം നല്‍കി ബോബി ചെമ്മണ്ണൂര്‍. സ്വര്‍ണ മാലയാണ് ബോച്ചെ സമ്മാനമായി കഴുത്തില്‍ അണിയിച്ച് കൊടുത്തത്. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണ് മൊണാലിസയ്ക്ക് കൊടുത്തതെന്ന് ബോബി പറഞ്ഞത്.
കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറഞ്ഞു. കൂളിംഗ് ഗ്ലാസില്‍ കറുത്ത കോട്ട് ധരിച്ച് സ്‌റ്റൈലീഷ് ലുക്കിലാണ് മോനി ഭോസ്ലെ കേരളത്തിലെത്തിയത്.
https://www.facebook.com/Malayalivartha


























