വീണ്ടും നാടുകടത്തൽ ; ഇത്തവണ 119 ഇന്ത്യക്കാർ ;വിവരങ്ങൾ പുറത്ത്

അമേരിക്കയിൽ തുടരുന്ന അനധികൃത കുടിയേറ്റക്കാരിൽ 119 ഇന്ത്യക്കാരെക്കൂടി നാടുകടത്താൻ ട്രംപ്. ഇവരെ ഈ വാരാന്ത്യത്തിൽ തന്നെ ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന. മോദി ട്രംപ് കൂടിക്കാഴ്ച്ചയ്ക്ക് തൊട്ടു പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്.
ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റൻഷണൽ വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് വിവരം. നാടു കടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോ പേരും എത്തുന്നു.
മെക്സിക്കോ അതിർത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇവർ പിന്നീട് പാസ്‌പോർട്ടുകൾ നശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ സംഘമാണ് എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 5 നായരുന്നു ഇത്തരത്തിൽ നാടുകടത്തപ്പെട്ട ആദ്യ സംഘം ഇന്ത്യയിലെത്തിയത്. 104 പേരെയാണ് അന്ന് യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്.
അതേ സമയം യുഎസ് സന്ദർശനത്തിനിടെ മനുഷ്യക്കടത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു എന്നാണ് വിവരമ. നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെടുക്കാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും മോദി പറഞ്ഞു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുഎസ്സിബിപി) കണക്കു പ്രകാരം, 2022 നും 2024 നവംബറിനും ഇടയിൽ ഏകദേശം 1,700 ഇന്ത്യക്കാരെ പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























