മാഗ + മിഗ = മെഗാ..ട്രംപിന്റെ മാഗയും, മോദിയുടെ മിഗയും;മെഗാ ഇന്ത്യയ്ക്ക് തുടക്കം

'പ്രിയപ്പെട്ട സുഹൃത്തെ'ന്ന് അഭിസംബോധന ചെയ്ത് ആലിംഗനം ചെയ്തായിരുന്നു മോദിയെ ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇരുനേതാക്കളും പരസ്പരം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇറക്കുമതി തീരുവ, പ്രതിരോധ മേഖലയിലെ സഹകരണം എന്നിവയിലെല്ലാം നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നു.
അമേരിക്കയിലെ ജനങ്ങള്‍ക്ക് ട്രംപിന്റെ മാഗ(മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുപോലെതന്നെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വികസിത് ഭാരത് 2047-നെ നോക്കിക്കാണുന്നത്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മിഗാ(മെയ്ക്ക് ഇന്ത്യാ ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടുമായി മുന്നോട്ടുപോവാമെന്നും മോദി പറഞ്ഞു.
2023 ഓടെ 500 യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും ഇരുനേതാക്കളും പറഞ്ഞു. ഉപഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ വ്യാപാര കരാറിനാണ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ടീം ഇത് സംബന്ധിച്ച് ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. .
ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കാന്‍ എണ്ണ വ്യാപാരം ശക്തിപ്പെടുത്തും. ഊര്‍ജമേഖലയില്‍ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. അതിന് അനുസൃതമായ നടപടികളും കൈക്കൊള്ളുമെന്ന് മോദി പറഞ്ഞു. ഇന്ത്യയെ മഹത്തരമാക്കാന്‍ താന്‍ ദൃഢനിശ്ചയമെടുത്തുവെന്നും മോദി പറഞ്ഞു.
അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകള്‍ നടത്താന്‍ പോകുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമുണ്ട്. ഇന്ത്യയില്‍ നിന്ന് ആരംഭിച്ച് ഇസ്രയേലിലൂടെ അമേരിക്കയിലെത്തുന്നതാണ് വ്യാപാര ഇടനാഴി. എല്ലാ സഖ്യരാജ്യങ്ങളുടെയും റോഡ്, റെയില്‍, സമുദ്രാന്തര കേബിളുകള്‍ എന്നിവ വഴി ബന്ധിപ്പിക്കുന്നതാകും ഈ ഇടനാഴിയെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും തമ്മില്‍ ഊര്‍ജ്ജ വ്യാപാര രംഗത്ത് ശ്രദ്ധേയമായ കരാറില്‍ എത്തിച്ചേര്‍ന്നെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഈ ധാരണയോടെ എണ്ണയും പ്രകൃതിവാതകവും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി അമേരിക്ക മാറും. നമ്മുടെ എണ്ണയും വാതകവും ഇന്ത്യ ധാരാളമായി വാങ്ങാന്‍ പോകുന്നു എന്നും അമേരിക്കന്‍ ആണവ വ്യവസായത്തിനായും ഇന്ത്യന്‍ വിപണി തുറക്കുമെന്ന സൂചനയും ട്രംപ് നല്‍കി. ഇന്ത്യയുമായുള്ള സൈനിക വ്യാപാരം വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചു പകരം അമേരിക്കയിൽ നിന്ന് എന്ന ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ ഒരുങ്ങന്നത് . ട്രംപിനെ പിണക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത് ഗുണകരമാകില്ലെന്ന തിരിച്ചറിവും നീക്കത്തിന് കാരണമാണ്.
റഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവരില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ ആ രാജ്യങ്ങളാണ് എണ്ണവില നിശ്ചയിക്കുന്നത്. എന്നാല്‍ യു.എസില്‍ സ്വകാര്യ കമ്പനികള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുള്ളത്. അതിനാല്‍ തന്നെ വിലയില്‍ കൂടുതല്‍ കടുംപിടുത്തത്തിന് ട്രംപ് തുനിയില്ലെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. എവിടെ നിന്ന് വിലകുറച്ച് എണ്ണ കിട്ടുമോ അവിടെ നിന്ന് വാങ്ങുകയെന്നതാണ് ഇന്ത്യന്‍ രീതി.
യു.എസില്‍ നിന്ന് എണ്ണ വാങ്ങുമ്പോഴും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള രസതന്ത്രം കൃത്യമായി നിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളേക്കാള്‍ അടുത്ത് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നതാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൈവിടാതെയിരിക്കാനുള്ള കാരണങ്ങളിലൊന്ന്. ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണവും എണ്ണയിലൂടെ ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു.
ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധം എണ്ണവില ഉയരുന്നതിന് കാരണമാകുന്നുണ്ട്. വ്യാപാര രംഗത്തെ സംഘര്‍ഷം കൈവിട്ടു പോയാല്‍ എണ്ണവില 80 ഡോളറിന് മുകളിലേക്ക് പോകും. ഇത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാകും. ആവശ്യമുള്ളതിന്റെ 80 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എണ്ണവിലയിലുണ്ടാകുന്ന ഉയര്‍ച്ചകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതും ഇതുകൊണ്ട് തന്നെയാണ്.
സൈനിക പങ്കാളിത്തം വിപുലമാക്കാനുള്ള 10 വര്‍ഷത്തെ രൂപരേഖയില്‍ ഈ വര്‍ഷം ഒപ്പുവെക്കും. ഇന്ത്യ-യു.എസ് കോംപാക്ട് എന്ന സൈനിക സഹകരണ-വ്യാപാര സംരംഭത്തിന് തുടക്കം. എഫ്-35 പോര്‍വിമാനം, ടാങ്ക്‌വേധ ജാവലിന്‍ മിസൈല്‍, സ്‌ട്രൈക്കര്‍ വെഹിക്കിള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവ ഇന്ത്യക്ക് നല്‍കും.
മിഷന്‍-500 എന്ന ലക്ഷ്യവുമായി ഉഭയകക്ഷി വ്യാപാരം 2030ല്‍ 50,000 കോടി ഡോളറിലെത്തിക്കാന്‍ സഹകരിക്കും. ഈ വര്‍ഷാവസാനം ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുമ്പ് വ്യാപാര വിഷയങ്ങളില്‍ ഗണ്യമായ പുരോഗതി ഉണ്ടാവുമെന്ന് പ്രതീക്ഷ.
ആണവ റിയാക്ടറുകള്‍ ഇന്ത്യക്ക് ലാഭക്കുമെന്നതാണ് അടുത്ത നേട്ടം . യു.എസ് രൂപകല്‍പന ചെയ്ത ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന് നടപടി മുന്നോട്ടു നീക്കും.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനോടൊപ്പം തന്നെ നിയമാനുസൃത കുടിയേറ്റത്തിനുള്ള അവസരങ്ങള്‍ നൈപുണ്യ വികസനത്തിലൂടെ സാധ്യമാക്കും. നിയമവിരുദ്ധ മനുഷ്യക്കടത്തിനും കുടിയേറ്റത്തിനും സഹായിക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ക്കശ നടപടി.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മസ്‌കിന്റെ കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ സമ്മാനം ലോകശ്രദ്ധ നേടുന്നു. ബ്ലെയര്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നരേന്ദ്ര മോദി മസ്‌കിന്റെ മൂന്ന് മക്കള്‍ക്ക് സമ്മാനം നല്‍കിയത്.
പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം, രബീന്ദ്രനാഥ ടാഗോറിന്റെ ദി ക്രസന്റ് മൂണ്‍, ദി ഗ്രേറ്റ് ആര്‍കെ നാരായണ്‍ കളക്ഷന്‍ എന്നീ കൃതികളാണ് മോദി കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത്. മസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌കിന്റെ കുടുംബത്തെ കാണാനും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇലോണ്‍ മസ്‌ക്കുമായി ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി കുറിച്ചു
https://www.facebook.com/Malayalivartha


























