ഗതാഗത കുരുക്കിൽ പെട്ടു; പരീക്ഷയ്ക്ക് സമയത്തിനെത്താൻ യുവാവ് പാർഷ്യൂട്ടിൽ പറന്നു

ഗതാഗത കുരുക്കിൽപെട്ട് സമയം വൈകി. ഒടുക്കം പരീക്ഷയെയുതാൻ വേണ്ടി ഒരു യുവാവ് എടുത്ത പതിനെട്ടാമത്തെ അടവ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഗതാഗതകുരുക്കിൽ പെട്ടത് കൊണ്ട് തനിക്ക് പരീക്ഷ സമയത്ത് എത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സമർഥ് മഹാങ്കഡെ എന്ന കോളജ് വിദ്യാർഥിയുടെ വേറിട്ട യാത്ര.
അതായത് പരീക്ഷ തുടങ്ങാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോൾ റോഡിലൂടെ സമയത്തെത്തില്ല എന്നു മനസ്സിലായ സമർഥ് മഹാങ്കഡെ പാരഷൂട്ട് ഉപയോഗിച്ചാണ് കോളേജിലെത്തിയത്. പാരാഗ്ലൈഡിങ്ങിൽ പരിശീലനം നടത്താറുള്ള സമർഥ് മഹാങ്കഡെ, വിദഗ്ധനായ ഗോവിന്ദ് യവാളെയുടെ സഹായം കൂടി തേടുകയായിരുന്നു. ഇരുവരും ചേർന്നാണ് പാഞ്ചഗണി ഹിൽ സ്റ്റേഷനിൽനിന്നു പറന്നുയർന്നത്.
പരീക്ഷ തുടങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ സാമർഥ് സെന്ററിൽ എത്തുകയും ചെയ്തു. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ പർസാണി ഗ്രാമത്തിലെ സമർഥ് മഹാങ്കഡെ എന്ന കോളജ് വിദ്യാർഥിയുടെ ഈ യാത്ര ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പലതരത്തിലാണ് ആളുകൾ ഈ വൈറൽ വീഡിയോയോട് പ്രതികരിക്കുന്നത്. ചിലർ യുവാവിന്റെ സമയോചിതമായ നിലപാടുകളെ ഏറെ പ്രശംസിച്ചുകൊണ്ടാണ് പ്രതികരിച്ചത്. മറ്റു ചിലർ ഗതാഗത കുരുക്ക് മൂലമുണ്ടാകുന്ന നൂലാമാലകളെ കുറിച്ചും അതിൽ അതികൃതർ കാണിക്കുന്ന അശ്രദ്ധകളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്തായാലും യുവാവിന്റെ ഈ യാത്ര ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നുണ്ട്.
https://www.facebook.com/Malayalivartha


























