ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നു വരുന്ന മഹാകുംഭമേളയില്‍ ഭക്തരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി അധികൃതര്‍....

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നു വരുന്ന മഹാകുംഭമേളയില്‍ ഭക്തരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി അധികൃതര്‍.
ഗതാഗതത്തിനും കുളിക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് പുതുതായി പുറപ്പെടുവിച്ചത്. പരേഡ് മേള പ്രദേശത്ത് നിന്ന് സംഗമത്തിലേക്ക് സ്നാനം ചെയ്യാനായി വരുന്ന ഭക്തര്‍ക്ക് സംഗമത്തിലും പരേഡ് ഏരിയയിലും നിര്‍മ്മിച്ച മറ്റ് ഘട്ടുകളിലും കുളിക്കാനായി സൗകര്യമുണ്ടാകും. ജുന്‍സി മേള പ്രദേശത്ത് നിന്ന് മുങ്ങിക്കുളിക്കാനായി വരുന്ന ഭക്തര്‍ക്ക് ജുന്‍സിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌നാനഘട്ടങ്ങളില്‍ കുളിക്കാന്‍ സൗകര്യമുണ്ട്. അരളി ഭാഗത്തുനിന്ന് വരുന്ന ഭക്തര്‍ക്കും ഇത് ബാധകമായിരിക്കും. മേളയില്‍ ഭക്തര്‍ക്കായി അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ മാത്രമേ മഹാ കുംഭമേള പ്രദേശത്തേക്ക് പ്രവേശിക്കാനായി അനുവാദമുള്ളൂ.
മറ്റു വാഹന ഉടമകള്‍ അവരുടെ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പൊലീസ് .
ആംബുലന്‍സുകള്‍, ഭക്ഷണം, ലോജിസ്റ്റിക് വാഹനങ്ങള്‍, മെഡിക്കല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ മാത്രമേ കുംഭമേള പ്രദേശത്ത് അനുവദിക്കുകയുള്ളൂ. അതിനിടെ, 15 മുതല്‍ 17 വരെ ഭക്തര്‍ക്കായി പ്രത്യേക വന്ദേ ഭാരത് ട്രെയിനുകള്‍ നോര്‍ത്തേണ്‍ റെയില്‍വേ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha


























