പ്രേതത്തെ പേടിച്ച് സ്ത്രീയായി വേഷം കെട്ടി ജീവിക്കേണ്ടി വരുന്ന അവസ്ഥ..മൂപ്പത്തിയാറു വർഷമായി ഒരേ ജീവിതം...രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ചാണ് മൂന്നു പതിറ്റാണ്ടിലേറെയായി വിചിത്ര ജീവിതം നയിക്കുന്നത്..

ഇന്ന് തിരക്ക് പിടിച്ചു ഓടുന്ന ജീവിതത്തിനിടയിൽ ഓരോരോ അവരവരുടെ റോളുകൾ ജീവിച്ചു തീർക്കുകയാണ് . ഒരു കൂട്ടർ ആർഭാട ജീവിതം നയിക്കുമ്പോൾ ഒരു കൂട്ടർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പാടുകയാണ് . ജീവിക്കാൻ വേണ്ടി പലവേഷങ്ങള്‍ കെട്ടുന്നവരുണ്ട്. എന്നാൽ പ്രേതത്തെ പേടിച്ച് സ്ത്രീയായി വേഷം കെട്ടി ജീവിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. അതും ഒന്നും രണ്ടുമല്ല. മൂപ്പത്തിയാറു വർഷമായി സ്ത്രീവേഷം കെട്ടി ജീവിക്കുകയാണ് ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ പുരുഷൻ.
രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ചാണ് മൂന്നു പതിറ്റാണ്ടിലേറെയായി ഇയാള്‍ വിചിത്ര ജീവിതം നയിക്കുന്നത്. മുൻപ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. മരിച്ചുപോയ രണ്ടാംഭാര്യയെ സ്ഥിരം സ്വപ്നം കാണും. അവരുടെ പ്രേതമാണ് ഉപദ്രവിക്കുന്നതെന്നും ഇയാൾ വ്യക്തമാക്കുന്നു.മൂന്നുതവണ വിവാഹിതനായ ഇയാൾക്ക് ഒൻപതു മക്കളുണ്ടായിരുന്നു. അതില്‍ ഏഴ് പേരും മരണപ്പെട്ടു. ഇതിനെല്ലാം കാരണം പ്രേതശല്യമാണെന്നാണ് ഇയാൾ പറയുന്നത്.
അതുകൊണ്ടാണ് പുരുഷനായിട്ടും സ്ത്രീയായി വേഷം കെട്ടി ജീവിക്കുന്നത്. സ്ത്രീകളെ പോലെ സാരിയും ബ്ലൗസും ധരിക്കുകയും ആഭരണങ്ങൾ അണിയുകയും ചെയ്യും. പൊട്ടുവച്ച് സീമന്തരേഖയിൽ സിന്ദൂരവും അണിഞ്ഞൊരുങ്ങിയാണ് ഇയാൾ പുറത്തിറങ്ങാറുള്ളത്. അതേസമയം ഇയാൾക്ക് മാനസിക പ്രശ്നമാണെന്നാണ് ഗ്രാമവാസികളിൽ ചിലർ പറയുന്നത്. ഇതെല്ലാം അന്ധവിശ്വാസത്തിന്റെ ഫലമാണെന്നും അദ്ദേഹത്തിന് മതിയായ ചികിത്സയും ബോധവത്കരണവും നടത്തണമെന്നും അവർ വ്യക്തമാക്കി.
ചിലര്‍ പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ അംഗീകരിക്കുന്നുമുണ്ട്. എന്നാൽ ഇയാളെ പോലെ പ്രേതത്തിൽ വിശ്വസിക്കുന്നവരും നാട്ടുകാരിലുണ്ട്.അന്ധവിശ്വാസത്തിൻ്റെയും മാനസികാരോഗ്യത്തിൻ്റെയും സങ്കീര് ണതയാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്. അന്വേഷണമില്ലാതെ ഒരു അന്ധവിശ്വാസത്തിലും വിശ്വസിക്കാതിരിക്കുകയും അത്തരം സന്ദർഭങ്ങളിൽ ശാസ്ത്രീയമായ ചിന്ത സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
പ്രേതത്തെ ഭയന്നാണോ ഇയാൾ ശരിക്കും പെണ്ണായത്, അതോ വല്ല മാനസികാവസ്ഥയുടെ ഫലമാണോ? ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്: അത്തരം സാഹചര്യങ്ങളിൽ സമൂഹം അവബോധം ഉണ്ടാക്കിയെടുക്കേണ്ടതാണ് .
https://www.facebook.com/Malayalivartha


























