കെമിക്കല്‍ ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന അമോണിയ വാതകം ശ്വസിച്ച നിരവധി പേര്‍ ആശുപത്രിയില്‍

രാജസ്ഥാനിലെ കോട്ടയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന അമോണിയ വാതകം ശ്വസിച്ച നിരവധി പേര്‍ ആശുപത്രിയില്‍. സിംലിയയിലെ ചമ്പല്‍ ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍ എന്ന ഫാക്ടറിയിലാണ് ചോര്‍ച്ച ഉണ്ടായത്. ഫാക്ടറിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല. ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഫാക്ടറിയിലുണ്ടായത് വാതക ചോര്‍ച്ചയല്ല മറിച്ച് പതിവ് ഡ്രില്ലിന്റെ ഭാഗമായി അമോണിയ വാതകം പുറത്തുവിടുകയായിരുന്നു എന്നാണ് സിഎഫ്സിഎല്‍ അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























