ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കിലും പെട്ട് 15 മരണം...കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം, അമ്പതിലധികം പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കിലും പെട്ട് 15 മരണം. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. അമ്പതിലതികം പേര്‍ക്ക് പരുക്ക്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം അപകടത്തില്‍ റെയില്‍വേ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിക്കുകയും ചെയ്തു. റെയില്‍വേ പ്ലാറ്റ്ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനിക്കുന്നു.
ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു. പ്ലാറ്റ്‌ഫോം മാറ്റി ട്രെയിന്‍ നിര്‍ത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചീഫ് സെക്രട്ടറിക്കും കമ്മീഷണര്‍ക്കും ലഫ്. ഗവര്‍ണര്‍ അടിയന്തരനടപടിക്ക് നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha

























