ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും അകപ്പെട്ട് യാത്രക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും അകപ്പെട്ട് യാത്രക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനമറിയിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തി.
കുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്.
സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ തളര്‍ന്നുവീണു, ചിലര്‍ ശ്വാസം മുട്ടി അബോധാവസ്ഥയിലായി. നിരവധി പേര്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍ദേശിച്ചു.
"
https://www.facebook.com/Malayalivartha

























