ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ... ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ്ദുരന്തം... നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ..

ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ... ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ്ദുരന്തം... നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ...
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. മരിച്ചവരില്‍ 11 സ്ത്രീകളും നാലു കുട്ടികളും മൂന്നു പുരുഷന്‍മാരുമാണുള്ളത്. മരണസംഖ്യ ഉയരാനാണ് സാധ്യത.
രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് ആളപായത്തിനും പരിക്കിനും ഇടയാക്കിയത്.
പ്രയാഗ് രാജിലേക്കുള്ള ട്രെയിന്‍ വരുന്ന 14,15 പ്ലാറ്റ്‌ഫോമുകളിലാണ് ആള്‍ക്കൂട്ടം തിങ്ങിക്കൂടിയത്. ഒരു ദിവസം അഞ്ചു ലക്ഷം വരെ ആളുകള്‍ യാത്ര ചെയ്യുന്നതാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍.
പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിച്ചേര്‍ന്നത്. പ്ലാറ്റ്ഫോം 14ല്‍ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജഥാനി എക്സ്പ്രസുകള്‍ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത്.
https://www.facebook.com/Malayalivartha

























