ഇന്ത്യയെ നാണം കെടുത്തി റെയിൽവേ..ഡൽഹിയിലെ അപകടത്തിലേക്ക് നയിച്ചതെന്ത്? അന്വേഷണ റിപ്പോർട്ട് പറയുന്നത്..തിരക്ക് നിയന്ത്രിക്കാൻ സംവിധാനമുണ്ടായില്ല..

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗത സംവിധാനമാണ് ഇന്ത്യൻ റെയിൽ വേയുടേത് , ഇപ്പോഴും ട്രെയിനിനെ ആശ്രയിക്കേണ്ട യാത്രയാണ് സാധാരണക്കാർക്ക് ഉള്ളത് . മറ്റുള്ള വികസിത രാജ്യങ്ങളിൽ ഉള്ളവരൊക്കെ സ്വന്തം കാറിൽ യാത്ര ചെയുമ്പോൾ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത് . എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ പാസ്സന്ജർ ട്രെയിനുകൾ അടക്കം ധാരാളം ട്രെയിനുകൾ ഉണ്ട് രാജ്യം മൊത്തം അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനുകൾ ഓടികൊണ്ട് ഇരിക്കുന്നു . ലക്ഷകണക്കിന് യാത്രക്കാർ . ഇതിനൊരു പ്രധാന കാരണം മറ്റുള്ള എല്ലാം ഗതാഗത മാര്ഗങ്ങളെക്കാൾ ചിലവ് കുറവുമാണ് റെയിൽ വേ യാത്ര .
ഒരുപാട് പരിഷ്ക്കാരങ്ങൾ ഈ മേഖലയിൽ നടത്തി കൊണ്ട് ഇരിക്കുന്നു .അടിസ്ഥാന സൗകര്യ വികസനങ്ങൾ കൊണ്ട് വരുന്നു , പാത ഇരട്ടിപ്പിക്കുന്നു , പാളങ്ങൾ നിവർത്തുന്നു , വന്ദേഭാരത ട്രെയിനുകൾ കൂടുതലായി കൊണ്ട് വരുന്നു .ഈ ബജറ്റിൽ റെയിൽവേ കൂടുതൽ പണം മാറ്റി വച്ചിരിക്കുന്നത് സുരക്ഷാണെന്നും പറയുന്നു .. ഇതെല്ലം പറയുമ്പോഴും സുരക്ഷാ അടിസ്ഥാനപരമായി പാലിക്കുണ്ടോ എന്നുള്ള കാര്യത്തിൽ സംശയം ഉണ്ട് .അതുകൊണ്ടാണ് ഇന്നലെ റെയിവേ സ്റ്റേഷനിൽ 18 ഓളം പേർ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് ചതഞ്ഞരഞ്ഞ് മരിച്ചത് .ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്.
മഹാ കുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന് ഉണ്ടായ വർധനവുമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. , പ്രയാഗ്‌രാജിലേക്കായി റെയിൽവേ അധികൃതർ ഓരോ മണിക്കൂറിലും ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.ശനിയാഴ്ച രാത്രി, പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൽ കയറാൻ നൂറുകണക്കിന് യാത്രക്കാർ പ്ലാറ്റ്‌ഫോം 14 ൽ കാത്തിരിക്കുന്നുണ്ടെന്നും, ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് ഓടുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസിൽ കയറാൻ അടുത്തുള്ള 13-ാം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വർദ്ധിച്ചുവരുന്ന തിരക്കും തുടർച്ചയായ ടിക്കറ്റ് വിൽപ്പനയും കണക്കിലെടുത്ത്, രാത്രി 10 മണിയോടെ, പ്ലാറ്റ്‌ഫോം 16 ൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പ്രത്യേക ട്രെയിൻ റെയിൽവേ അധികൃതർ പ്രഖ്യാപിച്ചു. ഈ അറിയിപ്പ് കേട്ടപ്പോൾ, പ്ലാറ്റ്‌ഫോം 14 ൽ കാത്തിരുന്ന ജനറൽ ടിക്കറ്റുള്ള യാത്രക്കാർ ഫുട്‌ഓവർബ്രിഡ്ജ് കടന്ന് 16 ലേക്ക് പാഞ്ഞു," അതിൽ പറയുന്നു."അങ്ങനെ ചെയ്യുന്നതിനിടയിൽ, അവർ മേൽപ്പാലത്തിൽ ഇരുന്ന യാത്രക്കാരെ ചവിട്ടിമെതിച്ചു, അതേസമയം ഒരാൾ വഴുതി വീണു, ഇത് തിക്കിലും തിരക്കിലും കലാശിച്ചു.""സംഭവസമയത്ത്, പട്നയിലേക്ക് പോവുകയായിരുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു,
ജമ്മുവിലേക്ക് പോവുകയായിരുന്ന ഉത്തർ സമ്പർക്ക് ക്രാന്തി 15-ാം പ്ലാറ്റ്‌ഫോമിലായിരുന്നു.ആദ്യം മാധ്യമങ്ങളെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞ അധികൃതർ മനപൂർവ്വം കാര്യങ്ങൾ മറച്ചുവെക്കാനുള്ള നീക്കം കൂടിയാണ് നടത്തിയത്. ഇന്ന് രാവിലെയോടെ അപകടം നടന്ന സ്ഥലം ആകെ വൃത്തിയാക്കി. തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ ഒന്നും ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പ്രതികരണം. ട്രെയിനിൽ കേറാൻ തിക്കും തിരക്കും പിടിച്ച് ആളുകൾ ചവിട്ടേറ്റ് മരിക്കുന്നത് ഒരു രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്ന വാർത്തയാണ് . റയിൽവെ പാളം തെറ്റി അപകടം ഉണ്ടാകുന്നത് അതൊരു ആക്സിഡന്റ് ആണ്
എന്നാൽ ഇവിടെയൊന്നും സ്ഥിതി അതല്ല .ആളുകൾ തോന്നിയത് പോലെ വരിക തോന്നിയത് പോലെ ഓടുക ഇതെല്ലം ഒഴിവാക്കണം .കുംഭമേളക്ക് ഒഴുകി യെത്തുന്നവരെ താങ്ങാനൊന്നും നമ്മുടെ റെയിൽവേക്ക് പ്രാപ്തിയില്ല മറ്റു സൗകര്യങ്ങൾ ഒരുക്കേണ്ടതായിരുന്നു.നാലും അഞ്ചും ജനറൽ കോച്ചുകൾ ഉണ്ടായിരുന്നു എല്ലാ ട്രെയിനുകളിലും. എന്നാൽ ഇപ്പോൾ മുന്നിൽ ഒന്നും പിന്നിൽ ഒന്നുo എന്ന നിലയിൽ 2 ജനറൽ കോച്ചുകളാണ്. സീറ്റിൻ്റെ എണ്ണം നോക്കാതെ ജനറൽ ടിക്കറ്റും സ്ലീപ്പർ ടിക്കറ്റും നല്കും.പലപ്പോഴും ജനറൽ കമ്പാർട്ട്മെൻ്റിൽ കയറാൻ പോലും പ്രയാസമായിരിക്കും. ഉയർന്ന വില കൊടുത്ത് സ്ലീപ്പർ ടിക്കറ്റ് വാങ്ങിയാലും ഞെങ്ങിഞെരുങ്ങി നില്കേണ്ട അവസ്ഥ.
https://www.facebook.com/Malayalivartha

























