ചോദിച്ച സ്ത്രീധനം നൽകിയില്ല.. ഭർത്താവും ബന്ധുക്കളും ചേർന്ന് എച്ച് ഐ വി അടങ്ങിയ സിറിഞ്ചുകൊണ്ട് യുവതിയെ കുത്തിവച്ചെന്ന് പരാതി..യുവതിയെ ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറക്കിവിട്ടു..

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് അറിഞ്ഞിട്ടും , ഇന്നും നമ്മുടെ നാട്ടിൽ ഇത് തുടരുന്നുണ്ട് . ഒപ്പം തന്നെ പീഡനങ്ങളും ആത്മഹത്യകളും വർധിക്കുകയാണ് . ഇപ്പോഴിതാ ചോദിച്ച സ്ത്രീധനം നൽകാത്തതിനെത്തുടർന്ന് മകളെ ഭർത്താവും ബന്ധുക്കളും ചേർന്ന് എച്ച് ഐ വി അടങ്ങിയ സിറിഞ്ചുകൊണ്ട് കുത്തിവച്ചെന്ന് പരാതി. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകൾ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണു യുവതിയുടെ വിവാഹം നടന്നത്. . ഹരിദ്വാറിൽ നിന്നുള്ള നാഥിറാം സൈനിയുടെ മകൻ സച്ചിനായിരുന്നു വരൻ. കാറും പതിനഞ്ചുലക്ഷം രൂപയുമാണ് സ്ത്രീധനമായി നൽകിയത്. കുറച്ചുനാൾ കുഴപ്പമൊന്നും ഇല്ലാതെ പോയെങ്കിലും തുടർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുതുടങ്ങി. സ്കോർപിയോ കാറും 25 ലക്ഷം രൂപയും സ്ത്രീധനമായി വേണമെന്നതായിരുന്നു വരന്റെയും വീട്ടുകാരുടെയും ആവശ്യം.
എന്നാൽ ഇത് നൽകാൻ യുവതിയുടെ വീട്ടുകാർ തയ്യാറായില്ല. ഇതോടെ യുവതിയെ ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറക്കിവിട്ടു.പിന്നീട് ഗ്രാമപഞ്ചായത്ത് ഇടപെട്ട് യുവതിയെ തിരികെ ഭർത്താവിന്റെ വീട്ടിൽ പ്രവേശിപ്പിച്ചു. മാനസിക പീഡനത്തിനൊപ്പം ശാരീരിക പീഡനവും ഇതേത്തുടർന്ന് അനുഭവിക്കേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു. പലപ്പോഴും അകാരണമായി തല്ലാറുണ്ടായിരുന്നു. ഇതിനിടെയാണ് എച്ച്ഐവി അടങ്ങിയ സിറിഞ്ചുകൊണ്ട് കുത്തിവച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha

























