തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ 26-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു....

തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ 26-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിക്കുകയും ചെയ്്തു. നാളെ ചുമതലയേല്‍ക്കും.
2029 ജനുവരി 26 വരെയാണ് കാലാവധിയുള്ളത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇന്ന് വിരമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയ നിയമനിര്‍മ്മാണത്തില്‍ രാഹുല്‍ വിയോജിപ്പ് രേഖപ്പെടുത്തി.
സുപ്രീംകോടതി നാളെ വിഷയം പരിഗണിക്കുന്ന സാഹചര്യത്തില്‍ നിയമന തീരുമാനം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഗ്യാനേഷ് കുമാറിന്റെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കകം ഫയലില്‍ രാഷ്ട്രപതി ഒപ്പിട്ടു.1988 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
https://www.facebook.com/Malayalivartha

























