മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ട്രക്ക് വാനിലിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ട്രക്ക് വാനിലിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം.20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ .ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ജവഹര്‍പുര ഗ്രാമത്തിന് സമീപത്തായി വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം .
ചിലര്‍ വാനിനുള്ളില്‍ ഇരിക്കുകയും മറ്റുള്ളവര്‍ റോഡരികില്‍ നില്‍ക്കുകയുമായിരുന്നു. പെട്ടെന്ന് ട്രക്ക് അവരുടെ വാഹനത്തെ ഇടിക്കുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രണ്ടു പേര്‍ പിന്നീട് ആശുപത്രിയിലും മരിച്ചതായി പൊലീസ് .
മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ശ്രമിക്കുന്നതിനിടെ ട്രക്ക് വാനിലേക്ക് ഇടിച്ചതാകാമെന്ന് സൂചനകള്‍. പരിക്കേറ്റവരില്‍ 12 പേരെ ചികിത്സയ്ക്കായി ഗ്വാളിയറിലേക്ക് കൊണ്ടു പോയി. മറ്റുള്ളവര്‍ ഭിന്ദ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എസ്.പിയും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റും സ്ഥലത്തെത്തി രോഷാകുലരായ നാട്ടുകാരുമായി സംസാരിച്ചതായി കലക്ടര്‍ .
"
https://www.facebook.com/Malayalivartha

























