ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു...

ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. യു.പിയിലെ മുറാദാബാദിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരക്കേറിയ തെരുവിലൂടെ ബൈക്കില്‍ വരുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് ബൈക്ക് റോഡരികിലേക്ക് നിര്‍ത്തിയെങ്കിലും ഇയാള്‍ ബൈക്കിന് മുകളിലേക്ക് വീണുകിടന്നു. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിന് സി.പി.ആര് നല്കാന് ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം ഏതാനും ദിവസം മുമ്പ് മറ്റൊരാള്‍ വീടിന് മുന്നില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു. ഉത്തരാഖണ്ഡിലായിരുന്നു സംഭവമുണ്ടായത്.
"
https://www.facebook.com/Malayalivartha