ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദ്യ പൊതു പ്രസ്താവനയായിരുന്നു ഇത്. ഭീകരര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അമിത് ഷാ പറഞ്ഞു, 'ഭീരുത്വമുള്ള ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് അവര്‍ ഓര്‍മ്മിക്കണം - ഒന്നൊന്നായി പ്രതികാരം ചെയ്യും.'
രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഭീകരതയെ പിഴുതെറിയാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. 'ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും ഭീകരതയെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം, അത് നേടിയെടുക്കുക തന്നെ ചെയ്യും,' അദ്ദേഹം പറഞ്ഞു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് അന്താരാഷ്ട്ര പിന്തുണ നല്‍കുന്നതിനെക്കുറിച്ചും ആഭ്യന്തരമന്ത്രി സംസാരിച്ചു. '140 കോടി ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ ഈ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തില്‍ ഒന്നിച്ചുചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.' ഭീകരത തുടച്ചുനീക്കുന്നതുവരെ നമ്മുടെ പോരാട്ടം തുടരുമെന്നും അത് (ഭീകരപ്രവര്‍ത്തനങ്ങള്‍) ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഉചിതമായ ശിക്ഷ നല്‍കുമെന്നുമുള്ള ദൃഢനിശ്ചയം ഞാന്‍ ആവര്‍ത്തിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു.
25 വിനോദസഞ്ചാരികളുടെയും ഒരു നാട്ടുകാരന്റെയും ജീവന്‍ അപഹരിച്ച പഹല്‍ഗാം ഭീകരാക്രമണം സമീപകാലത്ത് സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു. മനോഹരമായ ഒരു പുല്‍മേടിലാണ് തോക്കുധാരികള്‍ ആക്രമണം ആസൂത്രണം ചെയ്തത്, സ്ഥലത്തെത്താന്‍ കാല്‍നടയാത്രയോ പോണി സര്‍വീസോ ആവശ്യമായിരുന്നു.
ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉടന്‍ തന്നെ ശ്രീനഗറിലേക്ക് പുറപ്പെട്ടു. ഏപ്രില്‍ 23 ന് അദ്ദേഹം ദുഃഖിതരായ കുടുംബങ്ങളെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും 'ഈ ക്രൂരമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ലെന്ന്' പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. സിന്ധു നദീജല കരാര്‍ നിര്‍ത്തിവയ്ക്കുകയും പാകിസ്ഥാന്‍ പൗരന്മാരുടെ വിസ റദ്ദാക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ ന്യൂഡല്‍ഹി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha