ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..

ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ പാകിസ്താന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല എന്ന് വേണം പറയാൻ .ഇന്ത്യന്‍ വ്യോമസേന പാക്കിസ്താന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സംവിധാനങ്ങളെ നിശ്ചലമാക്കിയാണ് ആക്രമണം നടത്തിയത്.പാകിസ്താനില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കണ്ടെത്താന്‍ ചൈനീസ് സംവിധാനത്തിന് കഴിയാതെ പോയി. വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്യുകയും അതിന്റെ മറവില്‍ 23 മിനിറ്റുകള്‍ക്കൊണ്ട് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമസേന കനത്ത നാശം വിതയ്ക്കുകയും ചെയ്തു.
മേഖലയില്‍ വ്യോമ മേധാവിത്വം ആര്‍ക്കാണെന്ന് ഇന്ത്യ ഇതിലൂടെ വ്യക്തമാക്കി.വിദേശ സാങ്കേതിക വിദ്യകളേക്കാള്‍ മികച്ചതാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ അടക്കമുള്ളവയാണ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് തുണയായി മാറിയത്.ഇന്ത്യയിലെ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ ചെറുക്കുന്നതിലും തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സഹായകരമായി.
അതുകൊണ്ടാണ് പാകിസ്താന്‍ അയച്ച ചൈനീസ് പിഎല്‍-15 മിസൈലുകളും തുര്‍ക്കിയുടെ ഡ്രോണുകളും, റോക്കറ്റ് ആക്രമണങ്ങളും ഇന്ത്യ വിജയകരമായി നിര്‍വീര്യമാക്കിയത്.മികച്ചവയെന്ന് കരുതി പാകിസ്താന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യകളുടെയും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളുടെയും മുന്നില്‍ നിഷ്ഫ്രഭമായി തീര്‍ന്നു.
https://www.facebook.com/Malayalivartha























