പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !

ആരോപണങ്ങൾ ഉയരുകയും ബിജെപിയും ഡിവൈഎഫ്ഐയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത ശേഷം ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സർക്കാർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാതല പട്ടയമേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും സിപിഎം എംഎൽഎ കെ.ശാന്തകുമാരിക്കും ഒപ്പമാണു രാഹുൽ പങ്കെടുത്തത്. ചടങ്ങ് മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും ഭൂമിയെന്നത് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമായിരുന്നെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു.
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ തുടർച്ചയായാണു പിണറായി വിജയൻ സർക്കാർ ഇത്തരം പദ്ധതികൾ നടപ്പാക്കിവരുന്നത്. പട്ടയം വാങ്ങാനെത്തിയവർക്കൊപ്പം ഫോട്ടോ എടുത്താണു രാഹുൽ മടങ്ങിയത്. രാഹുലിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു നേരത്തേ ഡിവൈഎഫ്ഐയും ബിജെപിയും പറഞ്ഞിരുന്നു. ആരോപണങ്ങൾക്കു ശേഷം ആദ്യമായി പിരായിരി പഞ്ചായത്തിൽ പൊതുപരിപാടിക്കെത്തിയ രാഹുലിനെ തടയാൻ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു. എന്നാൽ പിന്നീടു ബിജെപിക്കാരിയായ പാലക്കാട് നഗരസഭാധ്യക്ഷയും സിപിഎമ്മുകാരനായ കണ്ണാടി പഞ്ചായത്ത് പ്രസിഡന്റും രാഹുലിനൊപ്പം വേദി പങ്കിട്ടു.
https://www.facebook.com/Malayalivartha























