ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..

രാജ്യത്തെ ആകെ നടുക്കിയ സ്ഫോടനം ആയിരുന്നു നവംബർ 10 ന് സംഭവിച്ചത് . കേന്ദ്ര അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ അവിടെ അന്വേഷണം പുരോഗമിക്കുകയാണ് . ഇപ്പോഴിതാ ഡൽഹി കാർ സ്ഫോടന സംഭവം ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഡൽഹി സംഭവം ഭീകരാക്രമണമായി പ്രഖ്യാപിച്ചത്.ഡൽഹിയിലെ ചെങ്കോട്ടയ്‌ക്കടുത്തുള്ള ലാൽ ഖില മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപം ഒരു കാർ നവംബർ 10 ന് പൊട്ടിത്തെറിച്ചു.
സമീപത്തുള്ള മറ്റ് വാഹനങ്ങൾക്കും തീപിടിച്ചു. സംഭവത്തിൽ 12 പേർ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ 24 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.കാർ സ്ഫോടന സംഭവം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നത തല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഈ യോഗത്തിന് ശേഷമാണ് ഡൽഹി കാർ സ്ഫോടന സംഭവം ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ചില പ്രമേയങ്ങളും പാസാക്കി.ദേശവിരുദ്ധ ശക്തികൾ നടത്തിയ കാർ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുകയും, ആക്രമണത്തിൽ മരിച്ച നിരപരാധികൾക്ക് അനുശോചനം രേഖപ്പെടുത്തുകയും, ഗുരുതരമായി പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്ന ഒരു പ്രമേയം യോഗം പാസാക്കി.
ഭീകരത, അത് ഏത് രൂപത്തിലായാലും, ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് യോഗം പ്രസ്താവിച്ചു, കാർ ബോംബ് സംഭവത്തിൽ ലോകമെമ്പാടുമുള്ള സൗഹൃദ രാജ്യങ്ങൾ ഇന്ത്യയ്‌ക്ക് നൽകിയ പിന്തുണയെ യോഗം സ്വാഗതം ചെയ്യുന്നു. കാർ സ്ഫോടനത്തിന് ശേഷം വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ സേന, അടിയന്തര രക്ഷാപ്രവർത്തകർ, പൗരന്മാർ എന്നിവരുടെ പ്രവർത്തനങ്ങളെ പ്രമേയംപ്രശംസിച്ചു.കുറ്റവാളികളെ വേഗത്തിൽ തിരിച്ചറിയുന്നതിനും നീതി ഉറപ്പാക്കുന്നതിനുമായി ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രമേയം പറയുന്നു.
https://www.facebook.com/Malayalivartha

























