പൂനെയിൽ ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ 8 മരണം... 15ലേറെ പേർക്ക് പരുക്ക്

പൂനെയിൽ ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ 8 മരണം. 15 ലേറെ പേർക്ക് പരിക്കേറ്റു. പൂനെയിലെ നവലെ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ട്രക്കുകൾക്കിടയിൽ പെട്ട കാർ പൂർണമായും തകരുകയും കൂട്ടിയിടിച്ച ട്രക്കുകളിൽ ഒന്നിന് തീപിടിക്കുകയും ചെയ്തു. ബെംഗളൂരു- മുംബൈ ദേശീയപാതയിൽ ഗുഡ്സ് ട്രക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചനകളുള്ളത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കുകയും വൻ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























