രാജ്യത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന് സുപ്രീംകോടതി

രാജ്യത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന് സുപ്രീംകോടതി. ഇവയുടെ അതിർത്തി മുതൽ ഒരു കിലോമീറ്റർ ചുറ്റളവിലും ഖനനം പാടുള്ളതല്ല.
2023 ഏപ്രിൽ 26ലെ ഉത്തരവ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ആവർത്തിക്കുകയായിരുന്നു. വന്യജീവികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം മുൻനിറുത്തിയാണിത്. അവിടെ ഖനനം നടത്തിയാൽ വന്യജീവികൾക്ക് അടക്കം ഹാനികരമാകുമെന്നും ചൂണ്ടിക്കാട്ടി. ജാർഖണ്ഡിലെ സരന്ദ മേഖലയെ വന്യജീവി സങ്കേതമായി നോട്ടിഫൈ ചെയ്യണമെന്ന ഹർജി പരിഗണിക്കവെയാണ് നിലപാട്.
വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മേഖലയിലെ സ്‌കൂളുകൾ, ആശുപത്രികൾ, റെയിൽവേ ലൈൻ തുടങ്ങിയവ നിലനിറുത്തണമെന്നും കോടതി നിർദ്ദേശിക്കുകയുംചെയ്തു.
"
https://www.facebook.com/Malayalivartha

























