ബീഹാറില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ

ബീഹാറില്‍ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ എന്‍ഡിഎ വിജയമുറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം പോലും ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എന്‍ഡിഎ നേടിയെടുക്കാന്‍ പോകുന്നത്. 200ല്‍ 90 സീറ്റിലും ലീഡുറപ്പിച്ച ബിജെപി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.
ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം പരാജയപ്പെട്ടിരിക്കുകയാണ്. മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം നാലിലൊന്നായി ഒതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി തകര്‍ന്നടിയുന്നതുമാണ് വോട്ടെണ്ണല്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാ സഖ്യത്തിന്റെ മോഹങ്ങളാണ് തകര്‍ന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലും പിന്തള്ളിക്കൊണ്ടാണ് എന്‍ഡിഎയുടെ മുന്നേറ്റം. ബിജെപി, ജെഡിയു, എല്‍ജെപി (രാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്‍പ്പെട്ടിട്ടുള്ളത്. 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്.
https://www.facebook.com/Malayalivartha

























