ആറാം ക്ലാസുകാരി 19ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഫ്‌ലാറ്റില്‍ നിന്ന് ചാടി ആറാം ക്‌ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കല്യാണ്‍ വെസ്റ്റ് പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതിലുള്ള വിഷമമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 19ാം നിലയിലുള്ള സ്വന്തം ഫ്‌ലാറ്റിലെ ജനാല വഴി താഴേക്ക് ചാടിയ കുട്ടി വന്നുപതിച്ചത് ഇരുചക്രവാഹനങ്ങളുടെ പാര്‍ക്ക് ചെയ്യുന്ന ഭാഗത്താണ്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. തുടര്‍ച്ചയായി പരിശ്രമിച്ചിട്ടും പഠനത്തില്‍ മുന്നോട്ടെത്താന്‍ കഴിയാത്തതില്‍ കുട്ടി വലിയ രീതിയില്‍ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദീപാവലിക്ക് നടത്തിയ പരീക്ഷയിലും വളരെ കുറഞ്ഞ മാര്‍ക്ക് മാത്രമെ കുട്ടിക്ക് നേടാന്‍ കഴിഞ്ഞിരുന്നുള്ളു. തുടര്‍ന്ന് പഠനം മെച്ചപ്പെടുത്താന്‍ അദ്ധ്യാപകര്‍ ആവശ്യപ്പെട്ടതും കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കാം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























